ന്യുഡല്‍ഹി: കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ലണ്ടനില്‍ വദ്ര വാങ്ങിയ 110 കോടി രൂപയുടെ ഒമ്പത് ആസ്തികളെ കുറിച്ചാണ് അന്വേഷണം. വദ്ര അനധികൃതമായി സമ്പാദിച്ചതാണ് ഇവയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്.
ഇന്നലെ വദ്രയെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഭാര്യയും കോന്‍ണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്രയ്‌ക്കൊപ്പമാണ് ഇന്നലെ റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയത്.
വദ്രയ്ക്ക് വിവാദ ആയുധ വ്യാപാരയായി സഞ്ജയ് ഭണ്ഡാരിയും മറ്റ് മൂന്നുപേരുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണം. ഇത് വദ്ര നിഷേധിച്ചിട്ടുണ്ട്. കടലാസ് കമ്പനികളുടെ പേരിലാണ് വദ്ര ലണ്ടനില്‍ ആസ്തികള്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം ഇടപാടിലൂടെ നേടിയ പണമാണ് ഇതില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. 2005-2010 കാലഘട്ടത്തിലാണ് ഈ ആസ്തികള്‍ സ്വന്തമാക്കിയത്.
from mangalam.com http://bit.ly/2SxRzPD
via IFTTT
No comments:
Post a Comment