കുട്ടികള്‍ ജനിക്കാത്തതിന് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ ഭര്‍തൃപിതാവിനൊപ്പം 'നിഖ-ഹലാല'; വീണ്ടും മുത്തലാഖ് ചൊല്ലി, ഇത്തവണ സഹോദരനെ വിവാഹം കഴിക്കണമെന്ന് നിര്‍ദേശം; ഭര്‍തൃവീട്ടിലെ കൊടിയ പീഡനങ്ങള്‍ വിവരിച്ച് യുവതി കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

കുട്ടികള്‍ ജനിക്കാത്തതിന് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ ഭര്‍തൃപിതാവിനൊപ്പം 'നിഖ-ഹലാല'; വീണ്ടും മുത്തലാഖ് ചൊല്ലി, ഇത്തവണ സഹോദരനെ വിവാഹം കഴിക്കണമെന്ന് നിര്‍ദേശം; ഭര്‍തൃവീട്ടിലെ കൊടിയ പീഡനങ്ങള്‍ വിവരിച്ച് യുവതി കോടതിയില്‍

റായ് ബറേലി: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച യുവതിയെ വീണ്ടും സ്വീകരിക്കാന്‍ വീട്ടുകാര്‍ മുന്നോട്ടുവച്ച നിര്‍ദേശം ഭര്‍തൃപിതാവിനെ നിഖ ഹലാല. ഭര്‍തൃപിതാവിന്റെ പീഡനവും സഹിച്ച് വീണ്ടും ഭര്‍ത്താവിനൊപ്പം ജീവിച്ച യുവതിയെ രണ്ടു വര്‍ഷത്തിനു ശേഷം മുത്തലാഖ് ചൊല്ലി. ഇത്തവണ തിരിച്ച് ഭര്‍ത്താവിനൊപ്പം എത്താന്‍ ഭര്‍ത്താവിന്റെ സഹോദരനുമായി നിഖ-ഹലാല ചെയ്യാനാണ് വീട്ടുകാരുടെ നിര്‍ദേശം. ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ പീഡനങ്ങള്‍ വിവരിച്ച് യുവതിയുടെ സഹോദരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒറ്റയടിക്കുള്ള മുത്തലാഖ് ചൊല്ലല്‍ സുപ്രീം കോടതി ഉത്തരവിലൂടെ നിരോധിച്ച രാജ്യത്താന് ഈ യുവതി നേരിടുന്ന ഈ ക്രൂരത.

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. 2009 ജൂലായ് അഞ്ചിനാണ് ക്വില സ്വദേശിയമായി ബറേലി സ്വദേശിനിയുടെ വിവാഹം നടന്നത്. ആദ്യ രണ്ടു വര്‍ഷം വളരെ സന്തോഷത്തോടെയാണ് ഇവരുടെ ജീവിതം. എന്നാല്‍ ഈ ദമ്പതികള്‍ക്ക് കുട്ടികള്‍ ജനിക്കാതെ വന്നതോടെ വീട്ടുകാരുടെ ഭാവം മാറി. ഭര്‍തൃവീട്ടുകാര്‍ യുവതിയെ പീഡിപ്പിക്കുക പതിവായി. 'ഷണ്ഡ'യെന്നുവരെ അവര്‍ അവളെ വിളിച്ചു. നിസാര കാര്യങ്ങള്‍ക്കു പോലും മര്‍ദ്ദിക്കുന്നത് പതിവായി. ഭര്‍ത്താവില്‍ നിന്നും ക്രൂരമായ ലൈംഗിക പീഡനങ്ങളും ഏറ്റൂ.

ഇതിനിടെ 2011 ഡിസംബര്‍ 15ന് ഭര്‍ത്താവ് അവളെ ആദ്യം മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു. എന്നാല്‍ ഭാര്യയെ തിരികെ സ്വീകരിക്കണമെന്ന് വീട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടതോടെ തന്റെ പിതാവുമായി നിഖ-ഹലാല (മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവുമായി വീണ്ടും നിയമപരമായ ബന്ധത്തിന് മുന്‍പ് മറ്റൊരാള്‍ വിവാഹം കഴിച്ച് ഉപേക്ഷിക്കുന്ന രീതി) നടത്തണമെന്ന് ഭര്‍ത്താവ് നിര്‍ദേശിച്ചു. എന്നാല്‍ യുവതി ഇതിനു തയ്യാറായിരുന്നില്ല.

ഇതോടെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ കുത്തിവച്ച് മയക്കിയ ശേഷം ഭര്‍തൃപിതാവുമൊത്തുള്ള വിവാഹം നടത്തി. പത്തു ദിവസം ഇവര്‍ ഒരുമിച്ച് കഴിഞ്ഞു. ഈ ദിവസങ്ങളില്‍ ഭര്‍തൃപിതാവ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും അതിനു ശേഷം മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ ആദ്യഭര്‍ത്താവ് ഇവരെ വീണ്ടും വിവാഹം കഴിച്ചു.

എന്നാല്‍ 2017 ജനുവരിയില്‍ ഭര്‍ത്താവ് വീണ്ടും യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു. ഭര്‍ത്താവിനൊപ്പം വീണ്ടും ജീവിക്കണമെങ്കില്‍ ഇത്തവണ ഭര്‍ത്താവിന്റെ ഇളയ സഹോദരനെ നിഖ-ഹലാല ചെയ്യാനായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതോടെയാണ് യുവതിയൂടെ സഹോദരി കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 15ന് വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ്.

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498എ(സ്ത്രീധനം ആവശ്യപ്പെടുക), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 376 (ബലാത്സംഗം), 323 (മനപൂര്‍വ്വം മുറിവേല്‍പ്പിക്കുക), 328 (കുറ്റകൃത്യം ചെയ്യുക എന്ന ഉദ്ദേശത്തോടെ വിഷം പോലെയുള്ളവ ഉപയോഗിച്ച് ജീവഹാനിക്ക് ശ്രമിക്കുക), 511, 120ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.



from mangalam.com http://bit.ly/2WPmDJZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages