തീപ്പിടിത്തങ്ങളില്‍ അട്ടിമറി സാധ്യത പരിശോധിക്കണമെന്ന് അഗ്നിശമന സേനാ മേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

തീപ്പിടിത്തങ്ങളില്‍ അട്ടിമറി സാധ്യത പരിശോധിക്കണമെന്ന് അഗ്നിശമന സേനാ മേധാവി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന തീപ്പിടത്തങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് അഗ്നിശമന സേനാ മേധാവി ഡി.ജി.പി. എ. ഹേമചന്ദ്രൻ. തീപ്പിടത്തത്തിൽ അട്ടിമറി സാധ്യതകൾ പരിശോധിക്കണമെന്നും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പല കെട്ടിടങ്ങളും പ്രവർത്തിക്കുന്നത് അഗ്നിശമന സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണെന്നും ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും എ. ഹേമചന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അഗ്നിശമന സേന പരിഷ്കരിക്കേണ്ടതുണ്ടെന്നും സംസ്ഥാനം ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും അഗ്നിശമന സേനയിലെ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും തീപ്പിടിത്തമുണ്ടായ സാഹചര്യത്തിലായിരുന്നു അഗ്നിശമന സേനാ മേധാവിയുടെ പ്രതികരണം. കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലും മലപ്പുറം എടവണ്ണയിലുമാണ് കഴിഞ്ഞദിവസങ്ങളിൽ വൻ തീപ്പിടിത്തമുണ്ടായത്. എടവണ്ണയിൽ പെയിന്റും ടിന്നറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപ്പിടിച്ചത് മണിക്കൂറുകൾക്കുശേഷമാണ് അണയ്ക്കാനായത്. ഇതിനുപുറമേ കൊച്ചി മംഗളവനത്തിലും വയനാട് വന്യജീവി സങ്കേതത്തിലും കഴിഞ്ഞദിവസം തീപ്പിടിത്തമുണ്ടായി. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിൽ ഏക്കറുകണക്കിന് വനമാണ് തീപ്പിടിത്തത്തിൽ കത്തിയമർന്നത്. Content Highlights:fire force general dgp hemachandran seeks detailed investigation on fire accidents


from mathrubhumi.latestnews.rssfeed https://ift.tt/2BTGZcl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages