പോ മോനേ ബാല രാമാ എന്ന് കെ.ആര്‍.മീര; അശ്ലീലച്ചുവയുള്ള മറുപടി നൽകി വിടി ബൽറാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

പോ മോനേ ബാല രാമാ എന്ന് കെ.ആര്‍.മീര; അശ്ലീലച്ചുവയുള്ള മറുപടി നൽകി വിടി ബൽറാം

പെരിയ ഇരട്ടക്കൊലപാതകത്തിൽ സാംസ്കാരിക നായകരുടെ നിലപാടിൽ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച വി.ടി ബൽറാം എം.എൽ.എക്കെതിരെ എഴുത്തുകാരി കെ.ആർ.മീര. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ വി.ടി. ബൽറാമിന് മറുപടി നൽകിയത്. എന്നാൽ ഇതിന് താഴെ മീരയക്ക് മറുപടിയുമായി വി.ടി ബൽറാം എം.എൽ.എ എത്തി. പക്ഷെ കെ ആർ മീരയ്ക്കെതിരേ അസഭ്യച്ചുവയുള്ള കമന്റാണ് വിടി ബൽറാം മറുപടിയായി ഇട്ടത്. മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു കീഴെവന്നിട്ടാണ് വിടി ബൽറാം കമന്റിട്ടത്.വലിയ വാദപ്രദിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിമരുന്നിട്ടിരിക്കുകയാണ് പോസ്റ്റും അതിനു കീഴിലെ വിടി ബൽറാമിൻരെ അശ്ലീല കമന്റും. കെ.ആർ. മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ട ഭാവി സാഹിത്യ നായികമാരേ, എഴുത്തു മുടങ്ങാതിരിക്കാൻ പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാൽ, നാളെ എന്ത് എന്ന ഉൽക്കണ്ഠയിൽ ഉരുകിയാൽ, ഓർമ്മ വയ്ക്കുക ഒരു കോൺഗ്രസ് പാർട്ടിയും നിങ്ങൾക്കു പേനയും കടലാസും എത്തിക്കുകയില്ല. ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല. സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല. കേരള കോൺഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല. നായൻമാർ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല. അന്നു നിങ്ങളോടൊപ്പം വായനക്കാർ മാത്രമേ ഉണ്ടാകുകയുള്ളൂ. ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവർ. ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവർ. നിങ്ങൾക്കു ശക്തി പകരുന്നവർ. വീണു പോകാതെ താങ്ങി നിർത്തുന്നവർ. ഒരു നാൾ, നിങ്ങളുടെ വാക്കുകൾക്കു കാതോർക്കാൻ വായനക്കാരുണ്ട് എന്നു വ്യക്തമായിക്കഴിഞ്ഞാൽ, അവർ വരും. നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാൻ വാഴത്തടയുമായി ചിലർ. എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താൻ മതചിഹ്നങ്ങളുമായി ചിലർ. ചോദ്യം ചെയ്താൽ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലർ. കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലർ. പത്രം കത്തിക്കുകയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലർ. അതുകൊണ്ട്, പ്രിയ ഭാവി സാഹിത്യ നായികമാരേ, നിങ്ങൾക്കു മുമ്പിൽ രണ്ടു വഴികളുണ്ട്. ഒന്നുകിൽ മിണ്ടാതിരുന്ന് മേൽപ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക. അല്ലെങ്കിൽ ഇഷ്ടം പോലെ മിണ്ടുക. അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തിൽപ്പെട്ടവർക്കു ലൈക്ക് അടിക്കു മോനേ എന്നു വാൽസല്യപൂർവ്വം ഉപദേശിക്കുക. കെ. ആർ. മീരയുടെ പോസ്റ്റിന് വി.ടി. ബൽറാം നൽകിയ മറുപടി പോ മോനേ ബാല - രാമാ എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും. എന്നാൽ തിരിച്ച് പോ മോളേ മീരേ എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാസർക്കോട്ടെയും കണ്ണൂരിലേയും ആരാച്ചാർമാരെക്കുറിച്ച് കെ ആർ മീര വല്ലതും മൊഴിഞ്ഞോ എന്നു ചോദിച്ച് വിടി ബൽറാം കെ ആർമീരയ്ക്കെതിരേ കഴിഞ്ഞയാഴ്ച പോസ്റ്റിട്ടിരുന്നു. യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെയായിരുന്നു പോസ്റ്റ്. വാരിവലിച്ച് വിസ്തരിച്ചുള്ള സാരോപദേശം സഹിക്കാം, അതിലെ കമന്റുകൾക്ക് അവർ നൽകുന്ന പരിഹാസ/പുച്ഛ മറുപടികളാണ് അസഹനീയം എന്നായിരുന്നു വിടി ബൽറാമിന്റെ പോസ്റ്റ്. ഇതിനുള്ള മറുപടിയെന്നോണമാണ് കെ ആർമീര പോസ്റ്റിട്ടത്. ഇതാണ് വലിയ വാദ പ്രതിവാദങ്ങളിലേക്ക് നയിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2V9Scg2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages