മേല്‍ക്കൈ ഇടതിനുണ്ട്, സ്ഥാനാര്‍ഥി യുഡിഎഫിന്റെ ഭാവി നിശ്ചയിക്കും; തൃശ്ശൂരില്‍ ആര്? ജയശങ്കര്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

മേല്‍ക്കൈ ഇടതിനുണ്ട്, സ്ഥാനാര്‍ഥി യുഡിഎഫിന്റെ ഭാവി നിശ്ചയിക്കും; തൃശ്ശൂരില്‍ ആര്? ജയശങ്കര്‍ പറയുന്നു

തൃശ്ശൂർ പരമ്പരാഗതമായി കോൺഗ്രസിന് മേൽക്കൈ ഉള്ള സ്ഥലമായാണ് കരുതപ്പെട്ടിരുന്നത്. വളരെക്കാലം അത് സിപിഐയുടെ സീറ്റായിരുന്നു. പിന്നീട് കോൺഗ്രസ് തിരിച്ചുപിടിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികൾ പലപ്പോഴും വിജയിച്ചു. പക്ഷേ ഇപ്പോഴത്തെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ മണ്ഡല പുനർ നിർണയത്തിന് ശേഷം സിപിഎമ്മിന് പ്രാമുഖ്യമുള്ള ഇരിഞ്ഞാലക്കുട തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് വന്നു. ഇതോടെ മണ്ഡലത്തിനൊരു കമ്മ്യൂണിസ്റ്റ് സ്വഭാവം വന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ചെറിയ ഒരു മേൽക്കൈ തൃശ്ശൂരിനെ സമ്പന്ധിച്ചിടത്തോളം ഉണ്ട്. അത് മറ്റ് പല മണ്ഡലങ്ങളിലും ഉള്ളപോലെ ഇല്ല, പക്ഷേ ചെറിയ ഒരു മേൽക്കൈ ഉണ്ട്. അതേ സമയം കോൺഗ്രസിന് നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ മത്സരിച്ച് ജയിക്കാവുന്നതേയുള്ളു. വേണമെങ്കിൽ രണ്ട് തുല്യ ശക്തികളെന്ന് പറയാം. ബിജെപിയെ സംബന്ധിച്ച് തൃശ്ശൂർ ഒരിക്കലും ഒരു ശക്തി കേന്ദ്രമായിരുന്നില്ല. എന്നാൽ സമീപ കാലത്ത് ബിജെഡിഎസ് കൂടി വന്നതിന് ശേഷം അവർ വലിയ മുന്നേറ്റം നടത്തുന്നത് കണ്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർത്ഥികൾ എല്ലാ സ്ഥലത്തും നല്ലപോലെ വോട്ട് പിടിക്കുന്നത് കണ്ടു. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ പല മണ്ഡലങ്ങളിലും അപ്രാപ്യരായിരുന്നു. പലരും തീരെ പുള്ളിങ്ങ് പവർ ഇല്ലാത്തവരായിരുന്നു. അതുകൊണ്ട് ബിജെപിക്ക് ഒരു മേൽക്കൈ കിട്ടി. മറ്റൊന്ന് കഴിഞ്ഞ തവണ ബിജെപി നല്ല പണം ചിലവഴിച്ച് ബിജെഡിഎസിനെക്കൂടി ചേർത്ത് നല്ല പ്രചരണം നടത്തിയതോടെ ഒരു മുൻതൂക്കം നേടിയെടുക്കാൻ സാധിച്ചു. പ്രത്യേകിച്ച് മണലൂർ മണ്ഡലത്തിൽ 39000 വോട്ട് പിടിച്ചു. അതേ പോലെ തൃശ്ശൂർ , പുതുക്കാട് പോലെയുള്ള മണ്ഡലങ്ങളിൽ ബിജെപി നല്ലപോലെ മുന്നേറി. തീരപ്രദേശത്ത് ബിജെഡിഎസ് നല്ലപോലെ വോട്ട് പിടിക്കുന്നത് നമ്മൾ കണ്ടു. ഇരിഞ്ഞാലക്കുടയും നാട്ടികയും ബിജെപി ബിജെഡിഎസ് സ്ഥാനാർത്ഥികൾ മുന്നേറുന്നത് കണ്ടു. അങ്ങനെ ഒരു സാഹചര്യം അവിടെ നിൽക്കുന്നത് കൊണ്ടാണ് കെ. സുരേന്ദ്രൻ അവിടെ സ്ഥാനാർത്ഥിയാകാൻ താത്പര്യപ്പെടുന്നത്. എ.എൻ രാധാകൃഷ്ണനാണ് ആ സീറ്റ് നോക്കിവെച്ചത്. പിന്നെ ശബരിമല ഉത്പാദിപ്പിച്ച സാമൂദായിക വികാരം. പ്രത്യേകിച്ച് തീരപ്രദേശത്ത് ധീവര സമുദായക്കാർക്ക് ഇടയിലും ഈഴവ നായർ സമുദായങ്ങൾക്ക് ഇടയിൽ വലിയൊരു വികാരം ഉണ്ടായിട്ടുണ്ട്. ഇത് തൃശ്ശൂരിൽ വളരെ പ്രകടവും നമുക്ക് തൊട്ടുമനസിലാക്കാൻ കഴിയുന്ന രീതിയിലും അവിടെ ഉണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രതീക്ഷകൾ ഒന്നുകൂടി ഉയരുന്നത്. സിപിഐയെ സംബന്ധിച്ച് രാജ്യത്തെ ഏക സീറ്റാണ്. ജയദേവൻ അല്ലെങ്കിൽ കെ.പി രാജേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നത്. ഇതിൽ രണ്ടിൽ ഏതെങ്കിലും ഒരാളാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാം. മത്സരം വളരെ ശക്തമായിരിക്കും. കോൺഗ്രസിൽ നിന്ന് മോശക്കാരനല്ലാത്ത ഒരു സ്ഥാനാർത്ഥി വരും. മിക്കവാറും ടി.എൻ പ്രതാപന്റെ പേരാണ് കേൾക്കുന്നത്. ടി.എൻ പ്രതാപൻ ജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനശക്തിയുള്ള നേതാവാണ്. പല തവണ എം.എൽ.എ ആയ ആളാണ് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന ആളാണ്. അപ്പോൾ തന്നെ അദ്ദേഹം ഈ പാർലമെന്ററി സീറ്റ് ഉദ്ദേശിച്ചുകാണണം. തൃശ്ശൂർ, ചാലക്കുടി മണ്ഡലങ്ങളെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത ഉണ്ട്. ചാലക്കുടിയിൽ ഒരു ക്രിസ്ത്യൻ ക്യാന്റിഡേറ്റാണെങ്കിൽ തൃശ്ശൂരിൽ ഒരു ഹിന്ദു ക്യാന്റിഡേറ്റായിരിക്കും. ചാലക്കുടിയിൽ ബെന്നി ബനഹന്നാനാണെങ്കിൽ തൃശ്ശൂരിൽ പ്രതാപനകാനുള്ള സാധ്യത വളരെ കൂടുതലണ്. ചാക്കോ, ധനപാലൻ എന്നിവർ തൃശ്ശൂരിൽ പോയി മത്സരിക്കാൻ യാതൊരു സാധ്യതയും ഇല്ല. തൃശ്ശൂരിൽ തൃശ്ശൂർക്കാരല്ലാത്ത ആൾക്കാരെ അംഗീകരിക്കാൻ യാതൊരു സാധ്യതയും ഇല്ല. തൃശ്ശൂരിനെ സംബന്ധിച്ച് അതും ഒരു ഘടകമാണ്. Content Highlights:loksabha election 2019 adv jayasankar tells about thrissur loksabha constituency


from mathrubhumi.latestnews.rssfeed https://ift.tt/2VgLhlk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages