കൊച്ചി: ഹർത്താൽ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിന് ഡീൻ കുര്യാക്കോസിനെ എല്ലാ കേസിലും പ്രതിചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിന്നു അദ്ദേഹം. കേസിൽ തന്റെ വാദം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് ഡീൻ പറഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ചതിന് കാരണമായ സാഹചര്യം അവിടെ നിലനിന്നിരുന്നു. രണ്ട് പ്രവർത്തകർ അതിക്രൂരമായി കൊല്ലപ്പെട്ട പശ്ചാത്തലം അവിടെ നിലനിൽക്കുകയാണ്. അത്തരമൊരു സാഹചര്യം കോടതിയെ ബോധിപ്പിക്കാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്. അതിന് വേണ്ടിയാണ് സമയം ചോദിച്ചിരിക്കുന്നത്. ആറാം തിയതി സത്യവാങ്മൂലം സമർപ്പിക്കുമെന്നും ഡീൻ പറഞ്ഞു. മിന്നൽ ഹർത്താൽ പ്രഖ്യാപിച്ച വിഷയത്തിൽ കോടതി അലക്ഷ്യത്തിന് ഹാജരായപ്പോഴാണ് ഡിൻ കുര്യാക്കോസിനെതിരെ കോടതി കടുത്ത നടപടിക്ക് ഉത്തരവിട്ടത്. ഹർത്താലിൽ ഉണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്നും കാസർകോട്ടെ യുഡിഎഫ് നേതാക്കളിൽ നിന്നും ഈടാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. Content Highlights:Dean Kurikos Reply on High Court Order
from mathrubhumi.latestnews.rssfeed https://ift.tt/2GX8Hsb
via
IFTTT
No comments:
Post a Comment