കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളുടെ വടിവാൾ നൃത്തം പുറത്ത്. അറസ്റ്റിലായ സി.ജെ സജി, ജി. ഗിജിൻ എന്നിവരുടെ വീഡിയോ ആണ് പുറത്തുവന്നത്. എച്ചിലടുക്കത്തെ കടയിൽ നിന്ന്വടിവാളുമായി പുറത്തുവരുന്ന സജി അത് ഗിജിന് എറിഞ്ഞ് കൊടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. പശ്ചാത്തല സംഗീതം ചേർത്ത് വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കി ഇട്ട വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. സിപിഎം ലോക്കൽകമ്മിറ്റി ഓഫീസിന് സമീപമാണ് സജിയുടെ കടയുള്ളത്. ഈ കടയിൽ നിന്നാണ് വടിവാളുമായി സജി പുറത്തേക്ക് വരുന്നതായാണ് വീഡിയോ ഉള്ളത്. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സജിയുടെ കടയുടെ സമീപത്തുനിന്ന് വടിവാൾ പിടിച്ചെടുത്തിരുന്നുവെന്നും എന്നാൽ കേസ് ഒതുക്കി തീർക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. Content Highlights:Kasaragod Double Murder Culprits Whats App Status with Machete
from mathrubhumi.latestnews.rssfeed https://ift.tt/2IuGtaC
via
IFTTT
No comments:
Post a Comment