അട്ടിമറിക്കാന്‍ കോടികള്‍ വാഗ്ദാനം; എം.എല്‍.എയുടെ മകനുമായുള്ള കൂടിക്കാഴ്ച സമ്മതിച്ച് യെദ്യൂരപ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

അട്ടിമറിക്കാന്‍ കോടികള്‍ വാഗ്ദാനം; എം.എല്‍.എയുടെ മകനുമായുള്ള കൂടിക്കാഴ്ച സമ്മതിച്ച് യെദ്യൂരപ്പ

ബെംഗളൂരു: ജനതാദൾ എസ് എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകനുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ. ദേവ്ദുർഗിലെ ഗസ്റ്റ്ഹൗസിൽ വച്ചായിരുന്നു നാഗനഗൗഡയുടെ മകൻ ശാരണഗൗഡയെ കണ്ടതെന്നും എന്നാൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നിർദേശപ്രകാരമാണ് ശാരണഗൗഡ തന്നെ കാണാനെത്തിയതെന്നും യെദ്യൂരപ്പ ആരോപിച്ചു. താനുമായുള്ള സംഭാഷണമെല്ലാം ശാരണഗൗഡ റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ സംഭാഷണത്തിലെ പ്രധാനഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് ഇപ്പോൾ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഇത് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഗൂഢാലോചനയാണെന്നും അദ്ദേഹമാണ് ശാരണഗൗഡയെ അയച്ചതെന്നും യെദ്യൂരപ്പ പറഞ്ഞു. ശാരണഗൗഡയുമായി താൻ സംസാരിച്ചുവെന്നത് സത്യമാണ്. എന്നാൽ എല്ലാകാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. സ്പീക്കറെ വിലക്കെടുക്കുമെന്ന് പറഞ്ഞതായുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. സ്പീക്കർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. അദ്ദേഹം സത്യസന്ധനായ വ്യക്തിയാണ്. സത്യസന്ധമല്ലാത്ത കാര്യങ്ങളാണ് കുമാരസ്വാമി തനിക്കെതിരേ ആരോപിക്കുന്നത്- യെദ്യൂരപ്പ വിശദീകരിച്ചു. ജനതാദൾ എം.എൽ.എ. നാഗനഗൗഡയെ കൂറുമാറ്റാൻ യെദ്യൂരപ്പ അദ്ദേഹത്തിന്റെ മകന് പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തെന്നായിരുന്നു കോൺഗ്രസിന്റെയും കുമാരസ്വാമിയുടെയും ആരോപണം. ഇതിനുതെളിവായി ശബ്ദരേഖയും അവർ പുറത്തുവിട്ടിരുന്നു. എന്നാൽ നേരത്തെ ശബ്ദരേഖ വ്യാജമാണെന്നും ആരുമായും താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വാദിച്ച യെദ്യൂരപ്പ മണിക്കൂറുകൾക്കമാണ് അത് തിരുത്തിയത്. Content Highlights:audio tape controversy in karnataka, yeddyurappa admits that he had met with mlas son


from mathrubhumi.latestnews.rssfeed http://bit.ly/2I2SPpW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages