ന്യൂഡൽഹി: റഫാൽ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട് പൂർത്തിയായതായി സൂചന. റിപ്പോർട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും ബുധനാഴ്ച പാർലമെന്റിൽ വെക്കുമെന്നും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് പൂർത്തിയായതായാണ് വിവരം. സിഎജി ഈ റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്രസർക്കാരിന് കൈമാറും. ഇതിന് ശേഷമായിരിക്കും പാർലമെന്റിന്റെ ഇരു സഭകളിലും വെക്കുക. ഇതിനായി രഷ്ട്രപതി ഭവൻ റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരായി പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പോർട്ടിന് വലിയ പ്രാധാനമാണ് കൽപിക്കപ്പെടുന്നത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചർച്ച നടത്തിയതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടിക്കെതിരെ പ്രതിരോധമന്ത്രാലയം സെക്രട്ടറി പ്രതിരോധമന്ത്രിക്ക് കത്ത് നൽകിയതായും പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പി എം ഒ ചർച്ച നടത്തിയത് ഇന്ത്യൻ താൽപര്യങ്ങൾക്ക് വിരുദ്ധമാകുമെന്നാണ് വകുപ്പ് സെക്രട്ടറി കത്തിൽ വ്യക്തമാക്കിയിരുന്നതായും വാർത്തകളുണ്ടായിരുന്നു. content highlights: rafale deal, pmo office,CAG report on Rafale to be submit President
from mathrubhumi.latestnews.rssfeed http://bit.ly/2WTSsSb
via
IFTTT
No comments:
Post a Comment