ഹാമിൽട്ടൻ: ആവേശം വീണ്ടും അവസാന പന്തിലെത്തിയപ്പോൾ ന്യൂസീലൻഡ് വനിതകൾക്കെതിരേ ഇന്ത്യൻ വനിതകൾക്ക് മൂന്നാം തോൽവി. ഇത്തവണ രണ്ട് റൺസിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തകർത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് വനിതകൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. ഇന്ത്യയുടെ പോരാട്ടം 20 ഓവറിൽ നാലിന് 159 റൺസിന് അവസാനിച്ചു. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ന്യൂസീലൻഡ് തൂത്തുവാരി. ഏകദിന പരമ്പര നേടിയ ഇന്ത്യയോട് ആതിഥേയരുടെ മധുര പ്രതികാരം. ഓക്ലൻഡിൽ നടന്ന രണ്ടാം ട്വന്റി-20യുടെ ആവർത്തനമായിരുന്നു ഹാമിൽട്ടനിലും കണ്ടത്. ഇന്ത്യക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു പന്തിൽ 16 റൺസ്. ക്രീസിൽ മിതാലി രാജും ദീപ്തി ശർമയും. ആദ്യ പന്തിൽ മിതാലിയും മൂന്നാം പന്തിൽ ദീപ്തി ശർമയും ബൗണ്ടറി നേടിയെങ്കിലും അവസാന മൂന്നു പന്തിൽ നാലു റൺസ് മാത്രം വഴങ്ങി കാസ്പെറക് ന്യൂസീലൻഡിനെ വിജയതീരത്തെത്തിച്ചു. ഇന്ത്യയ്ക്കായി ഒരിക്കൽ കൂടി ഓപ്പണിങ്ങിൽ തകർപ്പൻ പ്രകടനമാണ് മന്ദാന പുറത്തെടുത്തത്. 62 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയത് 86 റൺസ്. 16-ാം ഓവറിൽ മന്ദാന പുറത്തായതാണ് കളിയിൽ നിർണായകമായത്. ജമീമ റോഡ്രിഗസ് 17 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 21 റൺസെടുത്ത് പുറത്തായി. നേരത്തെ ഡിവൈനിന്റെ തന്നെ തകർപ്പൻ ഇന്നിങ്സാണ് (52 പന്തിൽ 72) കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ സാറ്റർത്വെയ്റ്റ് (23 പന്തിൽ 31) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ദീപ്തി ശർമ രണ്ടു വിക്കറ്റ് വീഴ്ത്തി. Content Highlights: Indian women go down in final T-20 by two runs lose series
from mathrubhumi.latestnews.rssfeed http://bit.ly/2GiVDxB
via
IFTTT
No comments:
Post a Comment