ഇസ്ലാമാബാദ്: ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് വീണ്ടും പാകിസ്താന്‍ പ്രകോപനം. കശ്മീരിലെ വിഘടനവാദി നേതാവ് സയ്ദ് അലി ഷാ ഗീലാനിയെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ശനിയാഴ്ചയും ഫോണില്‍ വിളിച്ചു സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് ഈ പ്രകോപനം.
കഴിഞ്ഞ ദിവസവും ഷാ മഹമൂദ് ഖുറേഷി മറ്റൊരു വിഘടനാവാദി നേതവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെയും ടെലിഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതില്‍ വിദേശകാര്യ മന്ത്രാലയം പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെതിരെ പാകിസ്താന്‍ ഇസ്ലമാബാദിലെ ഇന്ത്യന്‍ പ്രതിനിധിയെയും വിളിച്ചുവരുത്തിയിരുന്നു.
ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചാണ് ഖുറേഷിയും ഗീലാനിയും ചര്‍ച്ച നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ഇന്ന് ജമ്മു കശ്മീരില്‍ എത്തുന്നത്.
from mangalam.com http://bit.ly/2WDEZ0w
via IFTTT
No comments:
Post a Comment