2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് തുളസി ഗബ്ബാര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് തുളസി ഗബ്ബാര്‍ഡ്

വാഷിംഗ്ടണ്‍: 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ജനപ്രതിനിധി സഭാംഗം തുളസി ഗബ്ബാര്‍ഡ്. സമോവന്‍-അമേരിക്കന്‍ വംശജയായ തുളസി 2013 മുതല്‍ ജനപ്രതിനിധി സഭയില്‍ അംഗമാണ്. കഴിഞ്ഞ ദിവസം ഹവായിലാണ് അവര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഈ 37 കാരി കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദുമത വിശ്വാസിയുമാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളുമാണ് തുളസി. അധികാരമോഹികളും സ്വയം സേവകരുമായ രാഷ്ട്രീയക്കാര്‍ക്കെതിരെയും അത്യാര്‍ത്തി പൂര്‍ണ്ട കോര്‍പറേഷനുകള്‍ക്കെതിരെയുമാണ് മത്സരിക്കുന്നതെന്നും പ്രസിഡന്റ് പദവിയുടെ അന്തസ്സും പദവിയോടുള്ള ആദരവും ബഹുമാനവും തിരിച്ചുകൊണ്ടുവരുമെന്നും അവര്‍ പറയുന്നു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ച ഹിലരി ക്ലിന്റണിലും ബേണി സാന്‍ഡേഴ്‌സിലും ഒതുക്കണമെന്ന പാര്‍ട്ടിയുടെ നിലപാടിലെ തുടര്‍ന്ന് 2016ല്‍ ഡെമോക്രാറ്റി നാഷണല്‍ കമ്മിറ്റിയില്‍ നിന്നും തുളസി ഗബ്ബാര്‍ഡ് രാജിവയ്ക്കുകയായിരുന്നു. ഹിലരി ക്‌ളിന്റനെ സഹായിക്കുന്നതാണ് പാര്‍ട്ടി നിലപാട് എന്നായിരുന്നു ഇവരുടെ ആക്ഷേപം. പിന്നീട് ഇവര്‍ ബെണി സാന്‍ഡേഴ്‌സിനെ ശക്തമായി പിന്തുണക്കുകയും ചെയ്തിരുന്നു. സാന്‍ഡേഴ്‌സിനെ കൂടടാതെ കമല ഹാരീസ്, എലിസബത്ത് ബാറന്‍ തുടങ്ങിയ പ്രബലകളുമായി വേണം ഇനി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പദവിക്കായി ഇവര്‍ മത്സരിക്കാന്‍.

അമേരിക്കയും സിറിയന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്തിരുന്ന തുളസി 2017ലെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പും അവര്‍ നേരിട്ടിരുന്നു. അസാദിനെ അധികാരത്തില്‍ നിന്നും നീക്കുന്നതിയോട് കടുത്ത വിയോജിപ്പും തുളസി ഗബ്ബാര്‍ഡ് പ്രകടിപ്പിച്ചിരുന്നു.

സ്വവര്‍ഗ വിവാഹത്തെ മുന്‍പ് ശക്തമായി എതിര്‍ത്തിരുന്ന ഇവര്‍ പിന്നീട് അതിനെ അനുകൂലിക്കുന്ന നിലപാട് മാറ്റവും നടത്തിയിരുന്നു.



from mangalam.com http://bit.ly/2ToJMB0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages