80 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടുതല്‍ ചൂടില്‍ ഓസ്‌ട്രേലിയ; ബീച്ചുകളില്‍ ശരീരം തണുപ്പിക്കാന്‍ നഗ്നരായി ജനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

80 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടുതല്‍ ചൂടില്‍ ഓസ്‌ട്രേലിയ; ബീച്ചുകളില്‍ ശരീരം തണുപ്പിക്കാന്‍ നഗ്നരായി ജനങ്ങള്‍

സിഡ്‌നി : ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് തണുത്ത രാജ്യമെന്ന ഖ്യാതിയുള്ള ഓസ്‌ട്രേലിയ ഇപ്പോള്‍ കടുത്ത ചൂടിനെ നേരിടുകയാണ്. റോഡുകള്‍ വര്‍ധിച്ച ഊഷ്മാവില്‍ ഉരുകിയൊലിക്കുകയും മൃഗങ്ങള്‍ ചത്ത് വീഴുകയും ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ താപനില 48 ഡിഗ്രി സെല്‍ഷ്യസിന് മേലേക്കാണ് കുതിച്ച് കയറിയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ നൂന അടക്കമുള്ള നിരവധി പട്ടണങ്ങളില്‍ താപനില 35 ഡിഗ്രിക്ക് മുകളിലേക്ക് പോയിട്ടുണ്ട്. സെന്‍ട്രല്‍ സിഡ്‌നിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് താപനില 30 ഡിഗ്രിക്ക് മുകളിലേക്ക് പോയിരിക്കുന്നത്.

സൗത്ത് ഓസ്‌ട്രേലിയയില്‍ താപനില 49 ഡിഗ്രിയായി കുതിച്ചുയര്‍ന്നിരുന്നു. കാലാവസ്ഥ ഇത്തരത്തില്‍ പ്രതികൂലമാകുന്ന പശ്ചാത്തലത്തില്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റുകളും ബ്യൂറോ ഓഫ് മെറ്റീരിയോളജിയും കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥയില്‍ വാഹനങ്ങളോടിക്കുമ്പോള്‍ വളരെ കരുതല്‍ പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു. ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളില്‍ റോഡുരുക്കവും മൃഗങ്ങള്‍ ചത്ത് വീഴലും തീപിടിത്തവും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ചൂടില്‍ നിന്നും ആശ്വാസം തേടി നൂറ് കണക്കിന് പേരാണ് സിഡ്‌നിയിലെ പ്രശസ്തമായ ബോണ്‍ഡി ബീച്ചിലേക്ക് ശരീരം തണുപ്പിക്കാന്‍ എത്തുന്നത്. ബ്രോക്കന്‍ഹില്‍ എയര്‍പോര്‍ട്ട്, വൈറ്റ് ക്ലിഫ്, വില്‍കാനിയ, ആല്‍ബുറി എന്നിവിടങ്ങളിലും റെക്കോര്‍ഡ് താപനിലകളാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ മാര്‍ബിള്‍ ബാറില്‍ ഏറ്റവും കൂടുതല്‍ താപനിലയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇവിടെ ഞായറാഴ്ച താപനില 49.1 ഡിഗ്രി സെല്‍ഷ്യസായി കുതിച്ചുയര്‍ന്നിരുന്നു. ഇവിടങ്ങളില്‍ ജനുവരിയിലുണ്ടായ ഏറ്റവും വര്‍ധിച്ച ചൂടാണിത്.

ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഏറ്റവും അധികം താപനില രേഖപ്പെടുത്തപ്പെട്ടത് 2013 ജനുവരി ഏഴിനായിരുന്നു അന്ന് താപനില 40.3 ഡിഗ്രിയായിത്തീര്‍ന്നിരുന്നു. ഇപ്രാവശ്യം ആ റെക്കോര്‍ഡ് മറികടക്കുമെന്ന ആശങ്ക കടുത്തിട്ടുണ്ട്. ബുധനാഴ്ച മാത്രം ന്യൂ സൗത്ത് വെയില്‍സില്‍ എക്കാലത്തെയും 14 ഹീറ്റ് റെക്കോര്‍ഡുകളും ജനുവരിയിലെ എട്ട് റെക്കോര്‍ഡുകളും മറി കടന്നിരുന്നു. ഗ്രിഫിത്ത് ടൗണിലുണ്ടായ 46.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ഇതിലുള്‍പ്പെടുന്നു. രാജ്യത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള മെനിന്‍ഡീയില്‍ വെള്ളിയാഴ്ച താപനില 45 ഡിഗ്രി സെല്‍ഷ്യസായിരുന്നു.



from mangalam.com http://bit.ly/2S5OHdI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages