ഭീമ കൊരേഗാവ് സംഘര്‍ഷം: ആനന്ദ് തെല്‍ത്തുംബഡേ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

ഭീമ കൊരേഗാവ് സംഘര്‍ഷം: ആനന്ദ് തെല്‍ത്തുംബഡേ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍

മുംബൈ: ഭീമ കൊരേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് എഴുത്തുകാരനും മനുഷ്യവകാശ പ്രവർത്തകനുമായി ആനന്ദ് തെൽത്തുംബഡേയെ പുണെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ നാല് മണിയോടെ മുംബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. ആനന്ദ് തെൽത്തുംബഡേയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പുണെ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. തെൽത്തുംബഡേയെ അറസ്റ്റ് ചെയ്തതായി പുണെ പോലീസ് അസിസ്റ്റൻ കമ്മീഷണർ ശിവജി പവാർ സ്ഥിരീകരിച്ചു. കേസിൽ ആനന്ദ് തെൽത്തുംബഡേയുടെ പങ്കാളിത്തം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം വളരെ നിർണായക ഘട്ടത്തിലാണെന്നും കുറ്റാരോപിതരെ വിചാരണ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷമാദ്യം നടന്ന ഭീമ കൊരേഗാവ് സംഘർഷവുമായും അതിനുമുന്നോടിയായി എൽഗാർ പരിഷദ് എന്നപേരിൽ നടന്ന ദളിത് കൂട്ടായ്മയുമായും ബന്ധമുണ്ടെന്നാരോപിച്ച് മലയാളിയായ സാമൂഹിക പ്രവർത്തകൻ റോണ വിൽസൺ ഉൾപ്പെടെ അഞ്ചുപേരെ ജൂണിൽ പുണെ പോലീസ് അറസ്റ്റുചെയ്തിരുന്നു. അതിനു പിന്നാലെ ഓഗസ്റ്റ് 29-ന് തെലുങ്ക് കവി വരവരറാവുവും മാധ്യമപ്രവർത്തകൻ ഗൗതം നവലാഖയും ഉൾപ്പെടെ മറ്റ് അഞ്ചു മനുഷ്യാവകാശപ്രവർത്തകരെയും അറസ്റ്റുചെയ്തിരുന്നു. ഇതിനൊപ്പമാണ് ആനന്ദ് തെൽത്തുംബഡേയുടെ ഗവോയിലെ വസതിയിൽ റെയ്ഡ് നടത്തുകയും മാവോവാദി ബന്ധം ആരോപിച്ച് കേസെടുക്കുകയും ചെയതത്. Content Highlights:Bhima Koregaon: Activist Anand Teltumbde arrested from Mumbai airport


from mathrubhumi.latestnews.rssfeed http://bit.ly/2S4rNU1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages