തിരുവനന്തപുരം: ശശി തരൂർ എം.പി പങ്കെടുക്കുന്ന രണ്ട് സംവാദങ്ങളാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൂന്നാം ദിനത്തിന്റെ ആകർഷണം. കാലത്ത് പത്ത് മണിക്ക് സ്വപൻ ദാസ്ഗുപതയ്ക്കൊപ്പം നെഹ്റുവിനെക്കുറിച്ചും വൈകീട്ട് നാലു മണിക്ക് പ്രൈം മിനിസ്റ്റർ ആക്സിഡന്റൽ ഓർ പാരഡോക്സിക്കൽ എന്ന വിഷയത്തിൽ മനു ജോസഫുമായാണ് സംവാദങ്ങൾ. നവോത്ഥാനത്തെ ആർക്കാണ് ഭയമെന്ന് വിഷയത്തിൽ കെ.വേണു, ഫാ. പോൾ തേലക്കാട്, ഹുസൈൻ മടവൂർ, അഡ്വ. ഗോവിന്ദ് ഭരതൻ, എന്നിവരും പോലീസ് രാജിനെക്കുറിച്ച് ടി.പി.സെൻകുമാർ, ഹോർമിസ് തരകൻ എന്നിവവരും ആവിഷ്കാരത്തിന്റെ ബദൽസാധ്യതകളെക്കുറിച്ച് സേതുവും സാറ ജോസഫും സന്തോഷ് കുമാറും ചർച്ച നടത്തും. അരങ്ങിലും സിനിമയിലും സ്ത്രീയുടെ വെല്ലുവിളികൾ, കേരളത്തിന്റെ ലൈംഗികനോട്ടങ്ങൾ, പുതുകഥയിലെ നാട്ടുഭാഷ, മറുഭാഷ നിറയുന്ന നവമാധ്യമം, എഴുത്തുകാരുടെ വ്യക്തിത്വം പുതുകാലത്തെ സ്ത്രീയെ അടയാളപ്പെടുത്തുമ്പോൾ തുടങ്ങിയവാണ് സംവാദങ്ങൾ നടക്കുന്ന മറ്റ് വിഷയങ്ങൾ. കാൻസർ വീട്ടിലെ ചിരിയെക്കുറിച്ച് ഇന്നസെന്റും ഭാര്യയും തനിച്ചുള്ള ജീവിതങ്ങളെക്കുറിച്ച് രാധാലക്ഷ്മി പത്മരാജനും ഹനൻ ഹമീദം അനിത നായരും ഹരികിഷോർ ഐ.എ.എസും ചർച്ച നടത്തും. ശ്രദ്ധേയമായ ഏതാനും സോളോകളുമുണ്ട് മൂന്നാം ദിനം. വീടെന്നു വിളിക്കാനില്ലാത്ത അവസ്ഥയെക്കുറിച്ച് ജെജെ ബോലയും ബുക്കിൽ നിന്ന് സ്ക്രീനിലേയ്ക്കുള്ള പ്രയാണത്തെക്കുറിച്ച് ആനന്ദ് നീലകണ്ഠനും ഫെമിനിസ്റ്റ് ജീവശാസ്ത്രത്തെക്കുറിച്ച് ഡോ. അംബരീഷ് സാത്വിക്കും ഫെമിനിസത്തിന്റെ ഭൂപടരചനയെക്കുറിച്ച് ജോണി സീഗറും നമ്മളെ വെറുക്കുന്ന ഒരു രാജ്യത്തെ വാസത്തെക്കുറിച്ച് ജുമാന ഹദാദും വൈകല്യങ്ങളോടുകൂടിയ രചനകളെക്കുറിച്ച് മിഷേൽ ഗ്രീനും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ഡോ.ടി.പി. ശ്രീനിവാസനും ഗാന്ധി തിരിച്ചുവരുമ്പോൾ മാർക്സ് എന്തു ചെയ്യും എന്ന വിഷയത്തിൽ ഡോ. സുനിൽ പി.ഇളയിടവും പ്രഭാഷണം നടത്തും. കലാവിരുന്നിനും പഞ്ഞമില്ല മൂന്നാം ദിനം. കാലത്ത് ഒൻപത് മണിക്ക് വി.സൗന്ദരരാജന്റെ വീണാവാദനത്തോടെയാണ് മൂന്നാം ദിവസത്തെ പരിപാടികൾക്ക് തുടക്കമാവുക. തുടർന്ന് രാജസ്ഥാൻ നാടോടി ഗായകരുടെ സംഗീതപരിപാടിയുണ്ട്. വൈകീട്ട് അഞ്ചുമണിക്ക് തൃശൂർ പുലിക്കളി സംഘം പുലിക്കളി അവതരിപ്പിക്കും. വൈകീട്ട് ഏഴര മണിക്ക് നിശാഗന്ധിയിൽ അകം ബാൻഡിന്റെ മെഗാ സംഗീതവിരുന്നോടെയാണ് മൂന്നാംദിന പരിപാടികൾക്ക് തിരശ്ശീല വീഴുക. Content Highlights:MBIFL2019 ThirdDay ShashiTharoor SwapanDasGuptha JJBola Nehru PrimeMinister
from mathrubhumi.latestnews.rssfeed http://bit.ly/2S1ENJY
via
IFTTT
No comments:
Post a Comment