തിരുവനന്തപുരം: ഫെബ്രുവരി പകുതിയാകും മുമ്പുതന്നെ കേരളത്തിൽ കൊടുംവേനൽ തുടങ്ങിയോ? എന്തൊരു ചൂടെന്ന് നെടുവീർപ്പിടുകയാണ് കേരളം. അസാധാരണം എന്നു പറയാനാവില്ലെങ്കിലും കേരളത്തിലിപ്പോൾ ഉയർന്ന താപനില ശരാശരിയിലും ഒരു ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. കോഴിക്കോട്ടും ആലപ്പുഴയിലും ചൂട് തീവ്രമാകാൻ തുടങ്ങിയെന്ന് കരുതണം. ഫെബ്രുവരിയിലെ ശരാശരിയിൽനിന്ന് മൂന്ന് ഡിഗ്രി കൂടുതലാണ് കോഴിക്കോട്ട്. ആലപ്പുഴയിൽ രണ്ട് ഡിഗ്രിയും. ഈ മാസം ഒന്നുമുതലുള്ള കണക്കാണിത്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അംശം കുറയുന്നതാണ് ചൂടുകൂടാൻ കാരണം. എന്നാലിത് താത്കാലികമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. പല ജില്ലകളിലും നല്ല മഴ കിട്ടുന്നുണ്ടെന്ന് കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. തെക്കൻജില്ലകളിൽ ശനിയും ഞായറും നല്ല മഴ കിട്ടുമെന്നും പ്രവചിക്കുന്നു. തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കൻ പ്രദേശങ്ങളിൽ ന്യൂനമർദപാത്തി ഉടലെടുക്കുന്നതാണ് മഴപ്രതീക്ഷയ്ക്ക് പിന്നിൽ. പതിവ് ചൂടുകേന്ദ്രങ്ങളായ പാലക്കാടും പുനലൂരും ഇനിയും ചൂടായിത്തുടങ്ങിയിട്ടില്ല. പാലക്കാട് താപനില ശരാശരിയിലും 0.7 ഡിഗ്രി കുറവാണിപ്പോൾ. പുനലൂരിൽ വെറും 0.2 ഡിഗ്രിയാണ് കൂടുതൽ. കോട്ടയത്ത് 1.4 ഡിഗ്രിയും കണ്ണൂരിലും തിരുവനന്തപുരത്തും 1.1 ഡിഗ്രിയും കൂടുതലാണ് ഇപ്പോൾ താപനില. content highlights:temperature kozhikode alapuzha
from mathrubhumi.latestnews.rssfeed http://bit.ly/2GPBvmr
via
IFTTT
No comments:
Post a Comment