സോൾ: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദക്ഷിണ കൊറിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോൾ സമാധാന പുരസ്കാരം ഏറ്റുവാങ്ങും. അന്താരാഷ്ട്രസഹകരണം, ആഗോള സാമ്പത്തിക വളർച്ച, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് മോദിക്ക് സോൾ സമാധാന പുരസ്കാരം സമ്മാനിക്കുന്നത്. രണ്ട് ലക്ഷം ഡോളറും ( ഏകദേശം 1,41,99,100 രൂപ ) ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. രണ്ടുദിവസത്തെ സന്ദർശനത്തിനിടെ വ്യാവസായിക നിക്ഷേപമടക്കം വിവിധ വിഷയങ്ങളിലെ സഹകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയാകും. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി ചർച്ച നടത്തുന്ന മോദി ദക്ഷിണ കൊറിയയിലെ വ്യവസായികളുമായും ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തും. #WATCH South Korea: Prime Minister Narendra Modi arrives in Seoul. He is on a two-day visit to the country. pic.twitter.com/wevx9t6Iyo — ANI (@ANI) 20 February 2019 പൗരാണിക നഗരമായ അയോധ്യയുമായി ബന്ധം പുലർത്തിയിരുന്നു എന്ന കരുതപ്പെടുന്ന ദക്ഷിണ കൊറിയൻ നഗരമായ കിമായ് സിറ്റിയുടെ മേയറുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിലവിൽ ഇരുനഗരങ്ങളും സഹോദര നഗരങ്ങളായായി ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2030 ആകുമ്പോഴേക്കും 5000 കോടി ഡോളറിന്റേതാക്കി വർധിപ്പിക്കുക എന്നതും സന്ദർശനത്തിന്റെ ലക്ഷ്യമാണ്. മാത്രമല്ല യോൻസെയ് സർവകലാശാല സോൾ കാമ്പസിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമയും മോദി അനാഛാദനം ചെയ്യും. #WATCH South Korea: Prime Minister Narendra Modi greets members of the Indian community at Lotte Hotel in Seoul. He is on a two-day visit to the country. pic.twitter.com/qTUCUEq7tc — ANI (@ANI) 21 February 2019 Content Highlights:Prime Minister Narendra Modi arrives in Seoul to receive Seoul Peace Prize
from mathrubhumi.latestnews.rssfeed https://ift.tt/2XcCEdi
via
IFTTT
No comments:
Post a Comment