ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരി വിഘടനവാദികൾക്കും രാഷ്ട്രീയക്കാർക്കും ആക്ടിവിസ്റ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചു. 18 വിഘടനവാദികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും സുരക്ഷയാണ് പിൻവലിച്ചത്. ജമ്മുകശ്മീർ ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇത്രയും പേരുടെ സുരക്ഷ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്. ഇവർക്ക് സുരക്ഷ നൽകുന്നത് പാഴ്ചെലവാണെന്നും രാജ്യത്തിന്റെ മറ്റ് ആവശ്യങ്ങൾക്കായി ആ തുക ചിലവഴിക്കാമെന്നും യോഗം വിലയിരുത്തി. പുൽവാമ ആക്രമണമുണ്ടായതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച ആറ് വിഘടനവാദി നേതാക്കൾക്ക് നൽകിയിരുന്ന സുരക്ഷ സംസ്ഥാന ഭരകൂടം പിൻവലിച്ചിരുന്നു. ഇതിന് പുറമേയാണ് ഇത്രയധികം ആളുകളുടെ സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സയ്യിദ് അലി ഷാ ഗീലാനി, ആഗാ സയ്യിദ് മോസ്വി, മൗലവി അബ്ബാസ് അൻസാരി, യാസ്മീൻ മാലിക്, സലീം ഗീലാനി, ഷഹീദ് ഉൾ ഇസ്ലാം, സഫർ അക്ബർ ഭട്ട്, നയീം അഹമ്മദ് ഖാൻ, മുക്താർ അഹമ്മദ് വസ, ഫറൂഖ് അഹമ്മദ് കിച്ലൂ, മസൂർ അബ്ബാസ് അൻസാരി, ആഗാ സയ്യിദ് അബുൾ ഹുസൈൻ, അബ്ദുൾ ഗനി ഷാ, മെഹമ്മദ് മുസാദിഖ് ഭട്ട് എന്നീ പ്രമുഖ വിഘടനവാദി നേതാക്കളുടെ സുരക്ഷയാണ് പിൻവലിച്ചിരിക്കുന്നത്. സുരക്ഷ പിൻവലിക്കപ്പെട്ട പ്രമുഖരിൽ പിഡിപി നേതാവ് വാഹിദ് പര, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഷാ ഫൈസൽ എന്നിവരും ഉൾപ്പെടുന്നു. ഇവർക്ക് സുരക്ഷ നൽകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നുകണ്ടാണ് അവ പിൻവലിക്കാൻ തീരുമാനമെടുത്തത്. ഇത്രയും പേരുടെ സുരക്ഷ പിൻവലിക്കപ്പെടുന്നതോടെ കുറഞ്ഞത് 1000 പോലീസ് ഉദ്യോഗസ്ഥർ സാധാരണ പോലീസ് ജോലികളിലേക്ക് തിരികെ എത്തും. സുരക്ഷാ സന്നാഹങ്ങൾക്കായി നിയോഗിക്കപ്പെട്ട 100 പോലീസ് വാഹനങ്ങൾ പട്രോളിങ്ങിനും മറ്റുമായി ഉപയോഗിക്കാനുമാകും. Content Highlights:Security Of 18 Separatists, 155 Politicians In J&K Withdrawn
from mathrubhumi.latestnews.rssfeed https://ift.tt/2TahJbu
via
IFTTT
No comments:
Post a Comment