കോഴിക്കോട് : വെട്ടം പി.പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല മികച്ച യുവ പത്രപ്രവർത്തകർക്കായി ഏർപ്പെടുത്തിയ സി.എം അബ്ദുറഹ്മാൻ സ്മാരക മാധ്യമ അവാർഡ് മാതൃഭൂമി ഡോട്ട് കോം സബ് എഡിറ്റർ നിലീന അത്തോളിക്ക്. നിപ്പ പടർന്നു പിടിച്ച സമയത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശുചീകരണത്തൊഴിലാളികൾ ചെയ്ത സേവനത്തെക്കുറിച്ചുള്ള മാതൃഭൂമി വാരാന്തപ്പതിപ്പ് ലേഖനത്തിനാണ് പുരസ്ക്കാരം. പതിനായിരത്തി ഒന്നു രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിയതാണ് അവാർഡ്. ദൃശ്യമാധ്യമത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെ കൊച്ചി ലേഖകൻ ജോഷി കുര്യനും അവാർഡിന് അർഹനായി. നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ദേശീയ മാധ്യമ പുരസ്കാരം ,രാംനാഥ് ഗോയങ്ക അവാർഡ്, സംസ്ഥാന സർക്കാരിന്റെ വിവേകാനന്ദ പുരസ്കാരം, ലാഡ്ലി മീഡിയ അവാർഡ്, കേരള മീഡിയ അക്കാദമി അവാർഡ്, സംസ്ഥാന കലോത്സവത്തിലെ മികച്ച റിപ്പോർട്ടർ തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നിലീനയ്ക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറം പരപ്പനങ്ങാടിയിലെ നാരായണൻ അത്തോളിയുടെയും ഷൈലജയുടെയും മകളാണ്. ഗൗതമാണ് ഭർത്താവ്. നിതാര മകളാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2DYGgHe
via
IFTTT
No comments:
Post a Comment