സി.പി.ഐ. സ്ഥാനാര്‍ഥികള്‍ മാര്‍ച്ച് ഏഴിന്; പട്ടികയില്‍ സ്ത്രീകളും ഉണ്ടാകുമെന്ന് കാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

സി.പി.ഐ. സ്ഥാനാര്‍ഥികള്‍ മാര്‍ച്ച് ഏഴിന്; പട്ടികയില്‍ സ്ത്രീകളും ഉണ്ടാകുമെന്ന് കാനം

കാസർകോട്: ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ. സ്ഥാനാർഥികളെ മാർച്ച് ഏഴിന് പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തവണ സി.പി.ഐയുടെ സ്ഥാനാർഥി പട്ടികയിൽ സ്ത്രീകൾ ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് സി.പി.ഐ. തന്നെ മത്സരിക്കുമെന്നും അദ്ദേഹം കാസർകോട് പറഞ്ഞു. സി.പി.ഐ.യിൽ സ്ഥാനാർഥിനിർണയം സംബന്ധിച്ച ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും എൽ.ഡി.എഫ്. ജാഥ പര്യടനം പൂർത്തിയാക്കിയതിനുശേഷം സ്ഥാനാർഥിനിർണയ ചർച്ചകൾ തുടങ്ങുമെന്നും കാനം വ്യക്തമാക്കി. മാർച്ച് മൂന്ന്, നാല് തീയതികളിൽ സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവും സംസ്ഥാന കൗൺസിലും യോഗംചേരും. മാർച്ച് അഞ്ചിന് ദേശീയ സെക്രട്ടേറിയേറ്റും ആറ്, ഏഴ് തീയതികളിൽ ദേശീയ എക്സിക്യൂട്ടിവും നടക്കും. ഇതിനുശേഷമാകും സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. Content Highlights:loksabha election 2019; cpi will announce their candidates on march 7


from mathrubhumi.latestnews.rssfeed http://bit.ly/2Ij2TeT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages