സാരി വെറും പത്ത് രൂപയ്ക്ക്; ഷോപ്പിങ് മാളിലേക്ക് സ്ത്രീകളുടെ തള്ളിക്കയറ്റം, പരിക്കും മോഷണവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

സാരി വെറും പത്ത് രൂപയ്ക്ക്; ഷോപ്പിങ് മാളിലേക്ക് സ്ത്രീകളുടെ തള്ളിക്കയറ്റം, പരിക്കും മോഷണവും

ഹൈദരാബാദ്: വൻവിലക്കുറവിൽ സാരികളുടെ വിൽപനയെ തുടർന്ന് ഷോപ്പിങ് മാളിൽ ആളുകളുടെ കൂട്ടയോട്ടം. ഹൈദരാബാദ് സിദ്ദിപ്പേട്ടിലെ സിഎംആർ മാളിലാണ് സാരികൾ വെറും പത്ത് രൂപയ്ക്ക് വിറ്റതിനെ തുടർന്ന് സ്ത്രീകളുടെ വൻ തള്ളിക്കയറ്റമുണ്ടായത്. ഒരു സാരിയ്ക്ക് പത്ത് രൂപ എന്ന വാർത്ത പ്രചരിച്ചയുടനെ തന്നെ സ്ത്രീകളും പെൺകുട്ടികളും മാളിലേക്ക് കുതിക്കുകയായിരുന്നു. കൂടുതൽ പേർ മാളിലേക്ക് ഒന്നിച്ചെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻബുദ്ധിമുട്ട് നേരിട്ടുവെന്നും പോലീസ് പറഞ്ഞു. തിരക്കിൽ പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചു പവന്റെ സ്വർണമാല, ആറായിരം രൂപ, ക്രെഡിറ്റ് കാർഡ് ഇവ തിരക്കിൽ നഷ്ടപ്പെട്ടതായി ഒരു സ്ത്രീ പരാതി നൽകി. തിരക്കിനിടയിൽ മോഷണശ്രമം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാരശൃംഗലയാണ് സിഎംആർ. പതിനഞ്ചിലധികമിടങ്ങളിൽ ഇവർക്ക് വ്യാപാരകേന്ദ്രങ്ങളുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2IiIqGY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages