കൊച്ചി: പെരുമ്പാവൂർ ബഥേൽ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും തർക്കം. ഞായറാഴ്ച കുർബാന തുടങ്ങിയതിന് പിന്നാലെയാണ് പള്ളി പരിസരത്ത് തർക്കവും സംഘർഷാവസ്ഥയും ഉടലെടുത്തത്. യാക്കോബായ വിഭാഗം പള്ളിയിൽ കുർബാന നടത്തുന്നതിനിടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിലേക്ക് എത്തുകയും ഗേറ്റുകൾ പൂട്ടിയിടുകയും ചെയ്തു. യാക്കോബായ വിഭാഗം പള്ളിയിൽനിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്നാണ് ഓർത്തഡോക്സ് വിഭാഗം ഗേറ്റ് പൂട്ടിയത്. എന്നാൽ ഓർത്തഡോക്സ് വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടും യാക്കോബായ വിഭാഗം പള്ളിയിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ വൈദികരുടെ നേതൃത്വത്തിലെത്തിയ ഓർത്തഡോക്സ് വിശ്വാസികൾ പള്ളിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. നേരത്തെ പള്ളിയിൽ ഇരുവിഭാഗങ്ങൾക്കും ആരാധന നടത്താൻ പ്രത്യേക സമയക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഒരുവിഭാഗത്തിന്റെ ആരാധന പൂർത്തിയായാൽ മറുവിഭാഗം പള്ളിയിൽ പ്രവേശിച്ച് കുർബാന അർപ്പിക്കലായിരുന്നു പതിവ്. കഴിഞ്ഞദിവസങ്ങളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തതോടെ ഈ സമയക്രമീകരണങ്ങളെല്ലാം താളംതെറ്റുകയും സ്ഥിതി വഷളാവുകയുമായിരുന്നു. Content Highlights:conflict between yakobaya and orthodox fractions in perumbavoor bathel church
from mathrubhumi.latestnews.rssfeed http://bit.ly/2Guv4pg
via
IFTTT
No comments:
Post a Comment