ചങ്ങനാശേരി: സമയം പോലെ പറ്റിക്കൂടി നിന്ന് നേട്ടമുണ്ടാക്കുന്നവരല്ല എൻ.എസ്.എസ് എന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസ് പ്രവർത്തകരിൽ ഭൂരിഭാഗവും ഇടതിനൊപ്പമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദത്തിന് മറുപടിയായാണ് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കിയത്. കേരള സംരക്ഷണ യാത്രയിലാണ് കോടിയേരി എൻ.എസ്.എസ് തങ്ങളോടൊപ്പമാണെന്ന സൂചന നൽകി സംസാരിച്ചത്. ഇത്തരത്തിൽ മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഓർക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു. വനിതാ മതിലിലടക്കം ഇടതിനോടൊപ്പം നിന്ന് പ്രവർത്തിച്ച എസ്.എൻ.ഡി.പിക്കു നേരേയുള്ള ഒളിയമ്പായാണ് സുകുമാരൻ നായരുടെ പ്രസ്താവന. എൻ.എസ്.എസിനെ ചെറുതായി കാണേണ്ടെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. Content highlights:N.S.S responds Kodiyeri Balakrishns claim
from mathrubhumi.latestnews.rssfeed http://bit.ly/2EfHeQw
via
IFTTT
No comments:
Post a Comment