തൊളിക്കോട് പീഡനം: മുന്‍ ഇമാമിനെ തിരഞ്ഞ് പോലീസം ബംഗ്ലൂരില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

തൊളിക്കോട് പീഡനം: മുന്‍ ഇമാമിനെ തിരഞ്ഞ് പോലീസം ബംഗ്ലൂരില്‍

കൊച്ചി; തൊളിക്കോട് പീഡനക്കേസിൽ ഒളിവിൽ പോയ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഖാസിമിയുടെ സഹോദരൻ അൽ അമീനെ ഉൾപ്പെടെ മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഖാസിമി ബംഗ്ലൂരിലേക്ക് കടന്നു എന്ന സൂചനയെ തുടർന്ന് സഹോദരൻ അൽ അമീനൊപ്പമാണ് പോലീസ് ബംഗ്ലൂരിൽ എത്തിയിരിക്കുന്നത്. നേരത്തെ സഹോദരങ്ങൾ ഖാസിമി ബംഗ്ലൂരിൽ ഉണ്ടെന്ന തരത്തിൽ മൊഴി നൽകിയിരുന്നു. പെരുമ്പാവൂരുള്ള മറ്റൊരു സഹോദരൻ നൗഷാദിനൊപ്പമാണ് ഖാസിമി ഉള്ളതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പെരുമ്പാവൂർ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ സംഘം രണ്ടായി തിരിഞ്ഞാണ് ബാംഗ്ലൂരുവും എറണാകുളവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. തൊളിക്കോട് മുസ്ലിം ജമാ അത്ത് മുൻ ഇമാമായ ഷെഫീഖ് അൽ ഖാസിമി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ കാറിൽ കയറ്റി കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംശായസ്പദമായ സാഹചര്യത്തിൽ ഇമാമിനെ കണ്ട നാട്ടുകാർ കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. Tholicode rape case; police search leads to bangalore


from mathrubhumi.latestnews.rssfeed http://bit.ly/2trOySS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages