കോഴിക്കോട്: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്. ജവാൻ വസന്തകുമാറിന്റെ മൃതദേഹത്തിനരികെനിന്ന് ഫോട്ടോയെടുത്ത കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെതികരേ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. വസന്തകുമാറിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ മൃതദേഹത്തിനരികെനിന്ന് ഫോട്ടോയെടുത്ത കണ്ണന്താനം അത് ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ചിത്രത്തെ വിമർശിച്ച് നിരവധി കമന്റുകൾ ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. കശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ വി.വി. വസന്തകുമാറിന്റെ സംസ്കാരചടങ്ങുകൾ അദ്ദേഹത്തിന്റെ വസതിയിൽനടന്നു. വസന്തകുമാറിനെപ്പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാൻ സാധിക്കുന്നത്- എന്നായിരുന്നു കണ്ണന്താനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ സൈനികന്റെ മൃതദേഹത്തിനരികെനിന്ന് ഫോട്ടോയെടുത്ത് അത് സോഷ്യൽമീഡിയിൽ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രിക്കെതിരെ കമന്റുകൾ കുമിഞ്ഞുകൂടി. മരണവീട്ടിൽവന്ന് കോപ്രായം കാണിക്കുകയാണോ എന്നും മന്ത്രിക്ക് ബോധമില്ലേ എന്നും കമന്റുകളിലൂടെ ചിലർ ചോദിച്ചു. അല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കിൽ ഇതൊന്നും ചെയ്യില്ലായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇതിനിടെ അൽഫോൺസ് കണ്ണന്താനത്തിന്റെ പോസ്റ്റും ചിത്രവും വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ പ്രസ്തുത പോസ്റ്റ് ഫെയ്സ്ബുക്കിൽനിന്നും പിൻവലിച്ചു. എന്നാൽ മന്ത്രി വിവാദചിത്രവും പോസ്റ്റും പിൻവലിച്ചെങ്കിലും അദ്ദേഹത്തിന്റെ മറ്റു പോസ്റ്റുകൾക്ക് താഴെയും സമാനവിഷയത്തിൽ പ്രതിഷേധ കമന്റുകൾ നിറഞ്ഞു. Content Highlights:minister alphons kannanthanam facebook photo controversy
from mathrubhumi.latestnews.rssfeed http://bit.ly/2IwpSDp
via
IFTTT
No comments:
Post a Comment