തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജൻസ്. സെനഗലിൽ നിന്നാണ് രവി പൂജാരി പി.സി ജോർജിനെ വിളിച്ചതെന്നാണ് സൂചന. രവി പൂജാരി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് പോലീസ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുൻപ് രവി പൂജാരി തന്നെ ആഫ്രിക്കയിൽ നിന്നും നെറ്റ് കോൾ വഴി വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയതായുമാണ്പി.സി. ജോർജ് വെളിപ്പെടുത്തിയത്.തന്നെയും തന്റെ രണ്ട് മക്കളിൽ ഒരാളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. നീ പോടാ റാസ്കൽ, നിന്റെ വിരട്ടൽ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ് എന്ന തരത്തിൽ തനിക്ക് അറിയാവുന്ന രീതിയിൽ ഇംഗ്ലീഷിൽ പ്രതികരിച്ചിരുന്നൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights:PC George Gets Threaten Call From Ravi Poojari
from mathrubhumi.latestnews.rssfeed http://bit.ly/2HVr6aE
via
IFTTT
No comments:
Post a Comment