കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പൾസർ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയിൽ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി സുനി എത്തിയിരിക്കുന്നത്. നടിയുടെ ഹർജിയും സുനിയുടെ അപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മറ്റു ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകർക്കും സാക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂർവകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികൾക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനിയുടെ അപേക്ഷയിൽ പറയുന്നു. ജയിലിലായതിനാൽ സുനിക്ക് മറ്റു ജില്ലകളിൽ കേസ് നടത്താൻ വരുമാനമില്ലെന്നും അഭിഭാഷകൻ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സുനിയുടെ ഭാഗത്തുനിന്നുള്ളതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുകൂലമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. content highlights:pulsar suni against actress in actress abduction case
from mathrubhumi.latestnews.rssfeed http://bit.ly/2DX76QW
via
IFTTT
No comments:
Post a Comment