നാഗ്പുർ: രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്രയ്ക്ക് അദ്ഭുതങ്ങളൊന്നും കാണിക്കാൻ സാധിച്ചില്ല, അതോടെ തുടർച്ചയായ രണ്ടാം തവണയും വിദർഭ രഞ്ജി കിരീടത്തിൽ മുത്തമിട്ടു. രണ്ടാം ഇന്നിങ്സിൽ 206 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റൺസിനാണ് ആദിത്യ സർവാതെ,ഉമേഷ് യാദവ് എന്നിവരടങ്ങിയ സംഘംഎറിഞ്ഞിട്ടത്. 78 റൺസിനായിരുന്നു വിദർഭയുടെ വിജയം. സ്കോർ: വിദർഭ 312 & 200, സൗരാഷ്ട്ര 307 & 127 രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവാതെയാണ് വിദർഭയ്ക്ക് ജയമൊരുക്കിയത്. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ആദിത്യ സർവാതെ, രണ്ടാം ഇന്നിങ്സിൽ ആറുപേരെ പുറത്താക്കി. സർവാതെ തന്നെയാണ് കളിയിലെ താരം. സൗരാഷ്ട്രയുടെ മൂന്നാം രഞ്ജി ഫൈനൽ തോൽവിയാണിത്. നേരത്തെ 2013-ലും 2016-ലും സൗരാഷ്ട്ര ഫൈനലിൽ പരാജയപ്പെട്ടിട്ടുണ്ട്. നേരത്തെ 206 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് സ്കോർബോർഡിൽ 55 റൺസ് ചേർക്കുമ്പോഴേയ്ക്കും അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. 52 റൺസെടുത്ത വിശ്വരാജസിൻഹ ജഡേജയ്ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാനായത്. ചേതേശ്വർ പൂജാര അക്കൗണ്ട് തുറക്കും മുൻപേ പുറത്തായത് സൗരാഷ്ട്രയ്ക്ക് തിരിച്ചടിയായി. നേരത്തെ ബാറ്റിങ്ങിലും കരുത്തുകാട്ടിയ ആദിത്യ സർവാതെയാണ് രണ്ടാം ഇന്നിങ്സിൽ വിദർഭയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സിൽ 200 റൺസിന് പുറത്തായ വിദർഭയ്ക്കായി സർവാതെ 133 പന്തുകളിൽ നിന്ന് 49 റൺസെടുത്തിരുന്നു. സർവാതെ തന്നെയായിരുന്നു വിദർഭയുടെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറർ. Content Highlights: vidarbha beat saurashtra in ranji trophy final
from mathrubhumi.latestnews.rssfeed http://bit.ly/2Gj12VF
via
IFTTT
No comments:
Post a Comment