ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെപ്പറ്റിയുള്ള വിവരം പ്രധാനമന്ത്രിയെ അറിയിക്കാൻ വൈകിയെന്ന് റിപ്പോർട്ടുകൾ. മോശം കാലാവസ്ഥയും നെറ്റ്വർക്കിലെ തടസവും മൂലം ആക്രമണം നടന്ന കാര്യം പ്രധാനമന്ത്രിക്ക് ലഭിച്ചത് വൈകിയായിരുന്നുവെന്ന് അധികൃതർ പറയുന്നു. 25 മിനിറ്റോളം വൈകിയാണ് മോദിക്ക് വിവരങ്ങൾ ലഭിച്ചത്. സംഭവം അറിഞ്ഞ ഉടൻ ഡൽഹിയിലേക്ക് തിരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഹെലികോപ്റ്റർ യാത്രയ്ക്ക് അനുകൂലമായ കാലവസ്ഥ ആയിരുന്നില്ലെന്നും അതിനാൽ രാത്രി വൈകിയാണ് അദ്ദേഹത്തിന് ഡൽഹിയിലെത്താൻ സാധിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണം നടന്നത് വൈകിട്ട് 3.10 നാണ്. എന്നാൽ പ്രധാനമന്ത്രിക്ക് അതേപ്പറ്റി വിവരങ്ങൾ ലഭിച്ചത് 3.35നായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 14 ന് പുലർച്ചെ എഴിനാണ് പ്രധാനമന്ത്രി ഡെറാഡൂണിൽ എത്തിയത്. മോശം കാലവസ്ഥയെ തുടർന്ന് നാലുമണിക്കൂർ വൈകിയാണ് അദ്ദേഹത്തിന് ജിംകോർബെറ്റ് പാർക്കിലേക്ക് പോകാനായത്. 11.15 പാർക്കിലെത്തിയ മോദി മുന്നുമണിക്കൂറോളം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചിലവഴിച്ചു. വൈകിട്ട് രുദ്രപുരിൽ ഒരു പൊതുപാടിയിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നുവെങ്കിലും ഭീകരാക്രമണ വിവരം അറിഞ്ഞതോടെ പ്രധാനമന്ത്രി അത് റദ്ദാക്കി. ഉടൻ തന്നെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക് എന്നിവരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടി. ഈ സമയമത്രയും പ്രധാനമന്ത്രി ജലപാനം പോലും നടത്തിയിട്ടില്ലെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവരങ്ങൾ അറിയിക്കാൻ വൈകിയതിൽ മോദി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കാലാവസ്ഥ മോശമായതിനെ തുടർന്ന് രാംനഗറിൽ നിന്ന് മോദി റോഡ്മാർഗം ഉത്തർപ്രദേശിലെ ബറൈലിയിലെത്തി അവിടെനിന്നാണ് ഡൽഹിയിലേക്ക് തിരിച്ചതെന്നും അധികൃതർ പറയുന്നു. ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ ഞെട്ടിയിരിക്കെ പ്രധാനമന്ത്രി വീഡിയോ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നത്. എന്നാൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി രംഗത്ത് വന്നു. ലോകം മുഴുവൻ ഇന്ത്യയ്ക്കൊപ്പം നിൽക്കാൻ തയ്യാറാകുമ്പോൾ കോൺഗ്രസിന്റെ തനിനിറം പുറത്തായെന്ന് അദ്ദഹം ആരോപിച്ചു. ഭീകരാക്രമണത്തെപ്പറ്റി കോൺഗ്രസിന് മുൻകൂട്ടി അറിയാമായായിരുന്നോയെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. അതേസമയം ഭീകരാക്രമണത്തേപ്പറ്റി പ്രധാനമന്ത്രിക്ക് വിവരങ്ങൾ നൽകാൻ വൈകിയതിൽ അജിത് ഡോവൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടിയിട്ടുണ്ട്. Content Highlights:News Of Pulwama Attack Reached PM Modi Late, He did not have anything to eat through it all
from mathrubhumi.latestnews.rssfeed https://ift.tt/2T9kzgV
via
IFTTT
No comments:
Post a Comment