തിരുവനന്തപുരം: ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശാസന. പരസ്യപ്രതികരണങ്ങൾ നടത്തുന്നതിന് എംഎൽഎക്ക് ജില്ലാ കമ്മിറ്റി വിലക്കേർപ്പെടുത്തി. ദേവികുളം സബ് കളക്ടർ ഡോ.രേണു രാജിനോട് മോശമായി പെരുമാറിയതിനാണ് നടപടി. നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. സബ് കളക്ടറോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇടുക്കി ജില്ലാ കമ്മിറ്റി എംഎൽഎയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പാർട്ടിയിൽ നിന്നും എൽഡിഎഫിൽ നിന്നും ഒറ്റപ്പെട്ടതോടെ എസ്.രാജേന്ദ്രൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മൂന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനിധികൃത കെട്ടിട നിർമ്മാണം സബ്കളക്ടർ ഇടപെട്ട് തടഞ്ഞതിനെ തുടർന്നാണ് എംഎൽഎ വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് നേതൃത്വം നൽകുന്ന മൂന്നാർ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിർമാണമാണ് വിവാദമായത്. പുഴയോരത്ത് നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്നപേരിൽ പഴയ മൂന്നാർ ബസ്സ്റ്റാൻഡിൽ നിർമാണം. Content Highlights:cpim idukki district committee action against s rajendran mla
from mathrubhumi.latestnews.rssfeed http://bit.ly/2TOf6tg
via
IFTTT
No comments:
Post a Comment