ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശങ്ങള്‍ ഇല്ല; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശങ്ങള്‍ ഇല്ല; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല വിധിക്ക് ശേഷം പത്മനാഭ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് യാതൊരുവിധ അവകാശങ്ങളുമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

രാജകുടുംബത്തിന് ട്രസ്റ്റിസ്ഖാനം നല്‍കിയത് താത്കാലിക സംവിധാനമെന്ന നിലയിലാണെന്നും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ വാദിച്ചു. ഇന്നും ഇതേ കേസില്‍ വാദം തുടരും.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാതൃകയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സ്വതന്ത്രഭരണം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ശബരിമല കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ്ങ് കൗണ്‍സില്‍ ജി. പ്രകാശും രാജകുടുംബത്തിന്റെ വാദങ്ങളെ എതിര്‍ക്കുകയായിരുന്നു.

രാജകുടുംബത്തിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭരണത്തിന് അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശം ഇപ്പോഴത്തെ ട്രസ്റ്റിയും, രാജകുടുംബവുമായ രാമവര്‍മ്മ മുന്നോട്ട് വച്ചിരുന്നു.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ക്ഷേത്രവും സ്വത്തുക്കളും ശ്രീപത്മനാഭന്റേതാണെന്ന് സുപ്രീം കോടതിയില്‍ രാജകുടുംബം വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഭരണത്തിനുളള അവകാശം തിരികെ നല്‍കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും കോടതിയില്‍ അറിയിച്ചു.

ക്ഷേത്രഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണ്. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചപ്പോഴും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം രാജാവില്‍ തന്നെ നിലനിറുത്തിയതും രാജകുടുംബം ചൂണ്ടിക്കാണിച്ചിരുന്നു.

ഇതോടെ, ശബരിമല വിവാദത്തിന് ശേഷം കേരളം കാണാന്‍ പോകുന്ന വലിയ പ്രശ്‌നമായി മാറും ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നും തീര്‍ച്ചയാണ്. നേരത്തെ നിലവറകള്‍ തുറക്കുന്നത് സംബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ രാജകുടുംബത്തെ വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.



from mangalam.com http://bit.ly/2N43oYN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages