ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ ആലിപ്പഴ വർഷം ജനങ്ങൾക്ക് അവിസ്മരണീയ അനുഭവമായി. ബുധനാഴ്ച അർധരാത്രിയോടെയാണ് കാലാവസ്ഥ പൊടുന്നനെ മാറിയത്. രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച മുഴുവൻ നീണ്ടു. ഉച്ചയോടെയാണ് നോയ്ഡയിലും ദേശീയ തലസ്ഥാന മേഖലയിലും കനത്ത ആലിപ്പഴവീഴ്ചയുണ്ടായത്. ശക്തമായ തണുത്ത കാറ്റും വീശിയടിച്ചു. വൈകിട്ടുള്ള 38 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നഗരത്തിലെ റോഡുകളിൽ ആലിപ്പഴം വീണ് ഗതാഗതതടസ്സമുണ്ടായി. നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും അയൽപ്രദേശങ്ങളായ മുസഫർനഗർ, സഹാറൺപുർ, മീററ്റ്, മോദിനഗർ, ഷാംലി, ബല്ലഭ്ഗഢ്, ഗാസിയാബാദ്, അലിഗഢ്, മുറാദാബാദ് എന്നിവിടങ്ങളിലും ശക്തമായ ആലിപ്പഴം വീഴ്ചയുണ്ടായി. So this is my society in NOIDA today afternoon. Bizarre and a little scary pic.twitter.com/tKfPkPdrtO — Padmaja joshi (@PadmajaJoshi) 7 February 2019 #Noida !!! View from top !! #HailStorm (Recvd on WhatsApp, sent by someone from Noida) pic.twitter.com/8r07Z5kFwz — Nivedita Khandekar (@nivedita_Him) 7 February 2019 ഇടവഴികളിലും പാർക്കുകളിലും മൈതാനങ്ങളിലും ആലിപ്പഴം നിറഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ പലരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഡൽഹിയിപ്പോൾ കണ്ടാൽ മഞ്ഞുമൂടിക്കിടക്കുന്ന ഏതോ വിദേശരാജ്യമാണെന്നേ തോന്നുകയുള്ളൂ എന്നാണ് മിക്കവരുടെയും കമന്റ്. സുഖവാസത്തിന് ഇനി മറ്റെങ്ങും പോകേണ്ടെന്നും ഡൽഹി ഹിൽസ്റ്റേഷനായി മാറിയെന്നും കമന്റുകൾ നീണ്ടു. Guess where? This is Noida during a heavy hailstorm this evening. (Pictures and video by our reader Nadir Rahman) pic.twitter.com/Lj7vKPllmj — TOI Noida (@TOINoida) 7 February 2019 Noida hailstrome.. pic.twitter.com/7RPlILyDRj — Achal ® (@getAchal) 7 February 2019 അടുത്ത രണ്ടുദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മിക്കയിടത്തും 0.1 മില്ലിമീറ്റർ മഴ ലഭിച്ചു. ഡൽഹിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ മർദമാണ് പെട്ടെന്നുള്ള മഴയ്ക്കു കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് പടിഞ്ഞാറാൻ ഉത്തർപ്രദേശിലേക്ക് നീളുമെന്നും മുന്നറിയിപ്പുണ്ട്. Yamuna Expressway covered in hail today. @IndiaToday @TimesNow @ndtv pic.twitter.com/jOotblbPox — Mudit Dixit (@muditdixit2) 7 February 2019 Its from noida not any hill station #Hailstorm but for some people Global warming is a myth pic.twitter.com/svtZmITrzo — #FAN 🐐 (@NextToSRK) 7 February 2019 Noida became Shimla #Rain pic.twitter.com/LlXDC6S5RA — Shashi Giri (Sam) (@shashigiri111) 7 February 2019 മഴപെയ്തതോടെ വായു മലിനീകരണത്തിൽ നേരിയ കുറവനുഭവപ്പെട്ടു. ഇതുവരെ വളരെ മോശം നിലയിലുണ്ടായിരുന്ന വായു നിലവാര സൂചിക (എ.ക്യു.ഐ.) ഭേദപ്പെട്ട നിലയിലെത്തി. വ്യാഴാഴ്ച എ.ക്യു.ഐ. 171-ലേക്ക് താഴ്ന്നു. നഗരത്തിലെ 31 പ്രദേശങ്ങളിൽ സൂചിക ഭേദപ്പെട്ടനിലയും നാലു പ്രദേശങ്ങളിൽ മോശം നിലയുമാണ് രേഖപ്പെടുത്തിയത്. വായുവിലെ മലിനകണങ്ങളായ പി.എം. 2, 5, പി.എം. 10 എന്നിവയുടെ തോതും കുറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി തണുപ്പിന് നേരിയ കുറവുണ്ടായിരുന്നു. ബുധനാഴ്ച തെളിഞ്ഞ ആകാശമാണ് കണ്ടത്. Rain, hailstorm hit Delhi-NCR, video from Noida. Watch#DelhiRains pic.twitter.com/R98Df5rAqv — Hindustan Times (@htTweets) 7 February 2019 #Noida Greater Noida - Noida expressway pic.twitter.com/CNyXo4pe5H — Sarcastic शायर (@vishal_khoda) 7 February 2019 Content Highlights: Thick Blanket Of Hail Leaves Noida White
from mathrubhumi.latestnews.rssfeed http://bit.ly/2WS1xL0
via
IFTTT
No comments:
Post a Comment