കിവീസിന് നാല് വിക്കറ്റ് പോയി; സ്‌കോര്‍ 100 റണ്‍സ് കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

കിവീസിന് നാല് വിക്കറ്റ് പോയി; സ്‌കോര്‍ 100 റണ്‍സ് കടന്നു

ഓക്ക്ലൻഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യിൽ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡിന് നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ സെയ്ഫേർട്ട് (12), മൺറോ (12), ക്യാപ്റ്റൻ വില്ല്യംസൺ (20), ഡാരിൽ മിച്ചൽ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കളി തുടങ്ങി മൂന്നാം ഓവറിൽ ഓപ്പണർ സെയ്ഫേർട്ട് പുറത്തായി. ഭുവനേശ്വർ കുമാറിന്റെ പന്തിൽ സെയ്ഫേർട്ടിനെ ധോനി ക്യാച്ചെടുക്കുകയായിരുന്നു. 12 പന്തിൽ ഒരു ഫോറും സിക്സടുമടക്കം 12 റൺസായിരുന്നു കിവീസ് ഓപ്പണറുടെ സമ്പാദ്യം. മൺറോയെ ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്. 12 റൺസെടുത്ത് നിൽക്കെ രോഹിത് ശർമ്മക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മിച്ചലും വില്ല്യംസണും പുറത്തായി. രണ്ട് പന്തിൽ ഒരു റണ്ണെടുത്ത മിച്ചലിനെ ക്രുണാൽ പാണ്ഡ്യ വിക്കറ്റിന് മുന്നിൽ കുരുക്കി. 17 പന്തിൽ 20 റൺസെടുത്ത വില്ല്യംസണേയും ഇതേ രീതിയിൽ ക്രുണാൽ പാണ്ഡ്യ പുറത്താക്കി. കഴിഞ്ഞ ട്വന്റി-20യിലെ ടീമിൽ മാറ്റമില്ലാതെയാണ് ന്യൂസീലൻഡും ഇന്ത്യയും കളിക്കുന്നത്. ആദ്യ ട്വന്റി-20യിൽ ന്യൂസീലൻഡ് വിജയിച്ചിരുന്നു. ഓക്ക്ലൻഡിലും വിജയിച്ചാൽ ആതിഥേയർക്ക് 2-0ത്തിന് സ്വന്തമാക്കാം. ഇനി ഒരു ട്വന്റി-20 മത്സരം മാത്രമാണ പരമ്പരയിൽ ശേഷിക്കുന്നത്. Content Highlights: India vs New Zealand Second T20 Cricket


from mathrubhumi.latestnews.rssfeed http://bit.ly/2GuGatz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages