ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്നതിനു പിന്നാലെ നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപെടലിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്ന തങ്ങളുടെ ആരോപണം തെളിഞ്ഞെന്ന് രാഹുൽ പറഞ്ഞു. വ്യോമസേനയുടെ 30,000കോടിരൂപ മോദി മോഷ്ടിച്ച് അനിൽ അംബാനിക്ക് നൽകി. ഇടപാടിലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് ഒരുവർഷമായി കോൺഗ്രസ് ആരോപണമുന്നയിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രതിരോധമന്ത്രി നിർമല സീതാരാമനും കള്ളം പറഞ്ഞു. അനിൽ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുക്കാൻ മോദി നേരിട്ട് ഇടപെട്ടിരുന്നെന്ന് മുൻഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെ വെളിപ്പെടുത്തിയിരുന്നെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി ഒരേസമയം കള്ളനും കാവൽക്കാരനും കളിക്കുന്നുവെന്നും അനിൽ അംബാനിയുടെ കമ്പനിക്ക് കരാർ നൽകാനാണ് മോദി ഇടപെട്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോർപറേറ്റ് യുദ്ധത്തിൽ അനിൽ അംബാനിയുടെ പ്രതിനിധിയാണ് മോദിയെന്നും രാഹുൽ ആരോപിച്ചു. Congress President Rahul Gandhi: PM Modi himself robbed Air Forces Rs 30,000 crore and gave it to Anil Ambani, we have been raising this since 1 year. Now a report has come where Defence Ministry officials say that PM was holding parallel negotiations with France Govt. #Rafale pic.twitter.com/76OPEVe3Vl — ANI (@ANI) February 8, 2019 content highlights:Rahul gandhi attacks modi over reports of intervention of pmo in rafale deal, rafale deal, rahul gandh
from mathrubhumi.latestnews.rssfeed http://bit.ly/2HZDJBK
via
IFTTT
No comments:
Post a Comment