ചണ്ഡീഗഡ്: ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ച് 67കാരൻ 24 കാരിയെ വിവാഹം കഴിച്ചു. ഇതോടെ ശത്രുതയിലായ ബന്ധുക്കളിൽ നിന്ന് സംരക്ഷണം തേടി ദമ്പതികൾകോടതിയെ സമീപിച്ചു. ഷംഷീർ സിങ്ങ്(64) നവ്പ്രീത് കൗർ(24) ആണ് വരനും വധുവും. ദമ്പതിമാരുടെ ഹർജി പരിഗണിച്ചപഞ്ചാബ്- ഹരിയാന ഹൈക്കോടതി പഞ്ചാബ് പോലീസിന് അവർക്ക് സംരക്ഷണം നൽകാൻ നിർദ്ദേശം നൽകി. ബാലിയാൻ ഗ്രാമത്തിലുള്ള ഷംഷീർ ചണ്ഡീഗഡിലെ ഗുരുദ്വാരയിൽ വെച്ച് ജനുവരിയിലാണ് നവ്പ്രീതിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ ബന്ധുക്കൾ ഭീഷണിയുമായി എത്തിയെന്നും തങ്ങൾക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദമ്പതിമാർ കോടതിയെ സമീപിക്കുകയായിരുന്നു. ദമ്പതിമാർ പ്രായപൂർത്തിയായവരാണെന്നും വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും അതിനാൽ തന്നെ കോടതി ഉത്തരവ് നടപ്പാക്കി ദമ്പതിമാർക്ക് സംരക്ഷണം നൽകുമെന്നും പോലീസ് വ്യക്തമാക്കി. Content Highlight: 67-year-old man, 24-year-old woman get married in Punjab
from mathrubhumi.latestnews.rssfeed http://bit.ly/2Swv4uJ
via
IFTTT
No comments:
Post a Comment