ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഗുരുതര സുരക്ഷാ പിഴവ് ആരോപിച്ച് സിആര്‍പിഎഫ് ജവാന്‍ രംഗത്ത്. ഗുരുതര സുരക്ഷാ പിഴവ് സംഭവിച്ചുവെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അധികാരികള്‍ വിലക്കെടുത്തില്ലെന്നും തങ്ങളെ വിമാനമാര്‍ഗം കൊണ്ടുപോകാന്‍ അഭ്യര്‍ഥിച്ചിരുന്നെന്നും എന്നാല്‍ ഇത് പരിഗണിച്ചില്ലെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സിആര്‍പിഎഫ് ജവാന്‍ ദേശീയ വാര്‍ത്ത വെബ്‌സൈറ്റായ ദ ക്വിന്റിനോട് പറഞ്ഞു.
പുല്‍വാമയില്‍ ഉണ്ടായത് സുരക്ഷാവീഴ്ചയാണെന്ന് മുന്‍ സിആര്‍പിഎഫ് ഐജി പിഎസ് പന്‍വാര്‍ പറഞ്ഞതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതായും സൈനികന്‍ പറയുന്നു.
'കശ്മീര്‍ താഴ്‌വരയില്‍ ഞങ്ങളുടെ സുരക്ഷ ആശങ്കയിലാണ്. ജമ്മുവിനും കശ്മീരിനുമിടയില്‍ യാത്ര വളരെ അപകടകരമാണ്. എന്തുകൊണ്ടാണ് സിആര്‍പിഎഫ് ജവാന്മാരെ വ്യോമമാര്‍ഗം കൊണ്ടുപോകാതിരുന്നത് ബുള്ളറ്റ് പ്രൂഫ് ബസുകളെങ്കിലും ഉപയോഗിക്കാമായിരുന്നു. 78 വാഹനങ്ങളുടെ നീണ്ട നിരയും ഭീകരവാദികളെ പിന്തുണച്ചുവെന്ന് വേണം കരുതാന്‍. സിവില്‍ വാഹനങ്ങളും ആ സമയം റോഡില്‍ ഉണ്ടായിരുന്നു.' സിആര്‍പി.എഫ് ജവാന്‍ പറഞ്ഞു.
'വ്യോമമാര്‍ഗം ജവാന്മാരെ എത്തിക്കണമെന്ന ആവശ്യം ഈയാഴ്ച ആദ്യം സിആര്‍പിഎഫ് ആഭ്യന്തരവകുപ്പിനോട് ഉന്നയിച്ചെങ്കിലും അവഗണിക്കപ്പെട്ടു. ഒരു മറുപടിയും ലഭിച്ചില്ല. ഹിമപാതത്തില്‍ റോഡ് തടസ്സപ്പെട്ട് നിരവധി ജവാന്മാര്‍ ദിവസങ്ങളായി ജമ്മുവില്‍ കുടുങ്ങി. ഫെബ്രുവരി നാലിന് വാഹനവ്യൂഹം പോയതിന് ശേഷം സൈനിക നീക്കം ഉണ്ടായില്ല. പിന്നീട് 14നാണ് വാഹനങ്ങള്‍ പുറപ്പെട്ടത്. അതിനു നേരെയാണ് ചവേറാക്രമണമുണ്ടായത്. ആകാശമാര്‍ഗം സൈനികരെ എത്തിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല.' -ജവാന്‍ പറഞ്ഞു.
from mangalam.com http://bit.ly/2SV0E5j
via IFTTT
No comments:
Post a Comment