അത്യാഡംബരമായി നടത്താനിരുന്ന വിവാഹ സല്‍ക്കാരം ഉപേക്ഷിച്ചു; 16 ലക്ഷവും ജവാന്മാരുടെ കുടുംബത്തിന്; ഭീകരാക്രമണത്തില്‍ ഇരയായവരുടെ കുടുംബത്തിന് കൈത്താങ്ങായി സേത്ത് സാംഗ്വി കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

അത്യാഡംബരമായി നടത്താനിരുന്ന വിവാഹ സല്‍ക്കാരം ഉപേക്ഷിച്ചു; 16 ലക്ഷവും ജവാന്മാരുടെ കുടുംബത്തിന്; ഭീകരാക്രമണത്തില്‍ ഇരയായവരുടെ കുടുംബത്തിന് കൈത്താങ്ങായി സേത്ത് സാംഗ്വി കുടുംബം

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ഇരയായവരുടെ കുടുംബംഗങ്ങള്‍ക്ക് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. സര്‍ക്കാരും സഹായവുമായി പല നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സൂറത്തില്‍ നിന്നുള്ള സേത്ത് കുടുംബവും ഭീകരാക്രമണത്തില്‍ ഇരയായവരുടെ കുടുംബത്തിന് കൈത്താങ്ങാവുകയാണ്.

സേത്ത് കുടുംബത്തിലെ ഇളം തലമുറയിലെ അമിയുടെയും സാംഗ്വി കുടുംബത്തിലെ മീട്ടിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ 15ന്. വിവാഹത്തിന് തലേദിവസം ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് വിവാഹ ആഘോഷ പരിപാടികള്‍ എല്ലാം ഇവര്‍ വേണ്ടെനവ്‌ന് വെച്ചു. വിവാഹ സല്‍ക്കാരത്തിനും ആഘോഷങ്ങള്‍ക്കുമായി കരുതിയ 11 ലക്ഷം രൂപ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനായി സംഭാവന ചെയ്തു. മാത്രമല്ല ജവാന്മാരുടെ കുടുംബത്തിന് വേണ്ടി പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടയ്ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കി.

അത്യാഡംബഹരപൂര്‍വം നടത്താനിരുന്ന എല്ലാ ആഘോഷങ്ങളും വേണ്ടെന്ന് വെച്ച ഇരുകുടുംബങ്ങളും വജ്രവ്യാപാര രംഗത്തെ പ്രമുഖരാണ്.

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനാണ് പുല്‍വാമയിലെ ആക്രമണം കാരണമായത്. അവന്തിപ്പോറയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. കുഴിബോംബ് സ്‌ഫോടനത്തിനുശേഷം ഭീകരര്‍ വെടിവയ്പ്പുനടത്തി. പരുക്കേറ്റ ജവാന്മാരില്‍ പലരുടേയും നില ഗുരുതരമാണ്.



from mangalam.com http://bit.ly/2N7MYPh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages