ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ തന്നെ. ഇക്കാര്യം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. ജെയെ്‌ഷെ മുഹമ്മദ് ഭീകരവാദി മസൂദ് അസറാണ് ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍. പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ പുല്‍വാമയില്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ഇത് സംബന്ധിക്കുന്ന തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു.
ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയില്‍ നിന്ന് ജയ്‌ഷേ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ പാകിസ്ഥാസ്താന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് ഇന്ത്യയുടെ പദ്ധതി. അതേസമയം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയുടെ ഭാഗമായി ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം മുന്നില്‍ കണ്ട് അതിര്‍ത്തിയിലെ ഭീകരവാദ ക്യാമ്പുകള്‍ പാകിസ്താന്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
from mangalam.com http://bit.ly/2SXuvdr
via IFTTT
No comments:
Post a Comment