തിരുവനന്തപുരം: സീറ്റ് നല്‍കിയാല്‍ തെരഞ്ഞെടുപ്പിലുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമോ എന്ന് എന്‍ഡിഎയിലെ ഘടകക്ഷികളോട് ബിജെപി. ഒരു പാര്‍ലിമെന്റ് മണ്ഡലത്തില്‍ ചുരുങ്ങിയത് പത്ത് കോടിയെങ്കിലും പ്രചരണത്തിനായി വേണ്ടി വരും. ഈ പണം സ്വന്തം നിലയ്ക്ക് കണ്ടെത്താനാകുമോ എന്നാണ് ഘടകക്ഷികളോട് ബിജെപി ചോദിച്ചിരിക്കുന്നത്. ഇതിന് സമ്മതമാണെങ്കില്‍ സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നുമാണ് ബിജെപി പറയുന്നത്. അതേസമയം ബിഡിജെഎസ് ഒഴികെയുള്ള ഘടകക്ഷികളോടാണ് ബിജെപി ഇക്കാര്യം ചോദിച്ചിരിക്കുന്നത്.
എന്നാല്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസും നാഷണലിസ്റ്റ് കേരളകോണ്‍ഗ്രസും ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. ആദ്യം സീറ്റ് തരൂ, സാമ്പത്തിക സമാഹരണ ചര്‍ച്ച പിന്നീടാകാം എന്നായിരുന്നു മറുപടി. സോഷ്യലിസ്റ്റ് ജനതാദള്‍, എല്‍ജെപി, പിഎസ്പി എന്നീ ഘടകകക്ഷികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. സീറ്റ് നിഷേധിക്കാനുള്ള ബിജെപി തകന്ത്രമാണിതെന്നാണ് പലരും വിലയിരുത്തുന്നത്.
ബിഡിജെഎസിനോട് ഇക്കാര്യം ചോദിക്കാഞ്ഞതില്‍ ബിജെപിക്ക് വ്യക്തമായ കാരണമുണ്ട്. ബിഡിജെഎസിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും തിരഞ്ഞെടുപ്പില്‍ എത്ര പണമിറക്കുന്നതിനും അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണു ബിജെപി വിലയിരുത്തുന്നുണ്ട്. അതേസമയം, ചെറിയ പാര്‍ട്ടികള്‍ക്കു സീറ്റു നല്‍കി മല്‍സരിപ്പിക്കുന്നതു തങ്ങള്‍ക്കു അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കണക്കുകൂട്ടുന്നു. സംസ്ഥാന നേതൃത്വത്തിലെ രണ്ടാംനിര നേതാക്കളാണു ഘടകകക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ഇടപെട്ട് ഇത് അവസാനിപ്പിക്കണമെന്നും പ്രമുഖ ഘടകകക്ഷി നേതാവ് പ്രതികരിച്ചു.
from mangalam.com http://bit.ly/2NhJKJb
via IFTTT
No comments:
Post a Comment