സാരിക്ക് വില 10 രൂപ; ഹൈദരാബാദിലെ മാളിലേക്ക് ജനപ്രവാഹം; തിക്കിലും തിരക്കിലും നിരവധി ആളുകള്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

സാരിക്ക് വില 10 രൂപ; ഹൈദരാബാദിലെ മാളിലേക്ക് ജനപ്രവാഹം; തിക്കിലും തിരക്കിലും നിരവധി ആളുകള്‍ക്ക് പരിക്ക്

ഹൈദരാബാദ്: ഒരു സാരിക്ക് വില 10 രൂപയെന്ന് വാഗ്ദാനം ഇതോടെ മാളിലേക്ക് ജനങ്ങളുടെ ഒഴുക്ക്. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദിലെ സിദ്ദിപേട്ടിലുള്ള സി.എം.ആര്‍ മാളിലാണ് സംഭവം.

ഓഫര്‍ കേട്ടതോടെ പെണ്‍കുട്ടികളും സ്ത്രീകളും മാളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓഫര്‍ പ്രഖ്യാപിച്ചെങ്കിലും ഇത്രയധികം ആളുകള്‍ കടയിലേക്ക് ഇടിച്ചു കയറുമെന്ന് അധികൃതരും കരുതിയിരുന്നില്ല. അതിനാല്‍ തന്നെ അത്തരത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കടകളിലും വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.

മാളിലെ തിരക്കിനിടെ മോഷണം നടന്നതായും പരാതിയുണ്ട്. തിരക്കിനിടെ അഞ്ച് പവന്റെ മാലയും 6000 രൂപയും എ.ടി.എം കാര്‍ഡും നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് സ്ത്രീ രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മോഷണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



from mangalam.com http://bit.ly/2SX4sDc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages