ന്യുഡല്‍ഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റസാഖിന് കഴിയുമെങ്കിലും എം.എല്‍.എ എന്ന നിലയില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല. ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍സ്ഥാനാര്‍ത്ഥി എം.എ റസാഖിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഡോക്യൂമെന്ററി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മണ്ഡലത്തിലുടനീളം പ്രദര്‍ശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി വോട്ടര്‍മാരായ കെ.പി മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി തെരഞ്ഞെുടപ്പ് റദ്ദാക്കിയത്. ജസ്റ്റീസ് ഏബ്രഹാം മാത്യൂവിന്റെ ബെഞ്ചിന്റെതാണ് ഉത്തരവ്.
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഇഞ്ചോടിച്ച് പോരാട്ടം നടന്ന 2016ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കാരാട്ട് റസാഖിന്റെ വിജയം.
from mangalam.com http://bit.ly/2WRFggt
via IFTTT
No comments:
Post a Comment