കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കേ വിലപേശലുമായി ലത്തീന്‍ സഭ രംഗത്ത്. മുന്നണികള്‍ ഏതായാലും സ്ഥാനാര്‍ത്ഥി തങ്ങളുടെ സമുദായക്കാരന്‍ ആകണമെന്നും സിപിഎമ്മിന് എറണാകുളത്ത് സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ലെങ്കില്‍ തങ്ങള്‍ തരാമെന്നും കേരളാ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ (കെ എല്‍ സിഎ ). മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുമ്പോള്‍ ആലപ്പുഴ, എറണാകുളം , കൊല്ലം എന്നിവിടങ്ങളില്‍ തങ്ങളുടെ സമുദായക്കാരെ വേണം പരിഗണിക്കാന്‍ എന്നാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യം.
പതിവിന് വിപരീതമായി യുഡിഎഫിന്റെ തന്ത്രമായ സാമുദായിക പ്രീണനവുമായി സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന സാഹചര്യത്തിലാണ് ലത്തീന്‍ സഭ തങ്ങളുടെ നിലപാടും വ്യക്തമാക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം തന്നെ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇവര്‍ കെ.വി. തോമസിനെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥിയെ കിട്ടുന്നില്ലെങ്കില്‍ തങ്ങള്‍ തരാമെന്ന നിര്‍ദേശവും മൂമ്പോട്ട് വെച്ചിരിക്കുകയാണ്.
ഇടതുപക്ഷത്ത് യേശുദാസ് പറപ്പള്ളിയെയോ കേരള റീജിയണന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റിന്റെ ഷാജി ജോര്‍ജ്ജിനേയോ സ്ഥാനാര്‍ഥി ആക്കാന്‍ ചര്‍ച്ച നടത്താന്‍ വരെ തയ്യാര്‍. കൊല്ലത്ത് ആളെ നിര്‍ദേശിക്കുന്നില്ലെങ്കിലും എംഎ ബേബി ഇടതുപക്ഷത്ത് മത്സരിക്കുന്നതിനോട് സഭയ്ക്ക് താല്‍പ്പര്യമുണ്ട്. ആലപ്പുഴയില്‍ സിറ്റിംഗ് എംപി കെ.സി. വേണുഗോപാല്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പ്രശ്‌നമില്ല. അതേസമയം സംഘടനാ ചുമതല ഏറ്റെടുത്ത് കെസി വേണുഗോപാല്‍ മത്സരിക്കാത്ത പക്ഷം സമുദായ അംഗത്തെ പരിഗണിക്കണം എന്നതാണ് ആവശ്യം. ലാലി വിന്‍സെന്റാണ് സഭയുടെ മനസ്സില്‍ പകരമുള്ളത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇവിടെ ചിന്തിക്കുന്നുമില്ല.
from mangalam.com http://bit.ly/2GlSPjo
via IFTTT
No comments:
Post a Comment