സംഘപരിവാറിന്റെ കെണികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ രാഷ്ട്രം തന്നെ ഇല്ലാതാവും- സക്കറിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

സംഘപരിവാറിന്റെ കെണികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ രാഷ്ട്രം തന്നെ ഇല്ലാതാവും- സക്കറിയ

തിരുവനന്തപുരം: അടിയന്തരാവസ്ഥയേക്കാൾ പേടിക്കേണ്ട രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്ന കെണികൾ തിരിച്ചറിയേണ്ടത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന അടിസ്ഥാന ധർമ്മങ്ങളിലൊന്നാണെന്നും പ്രശസ്ത എഴുത്തുകാരൻ പോൾ സക്കറിയ പറഞ്ഞു. അടിയന്തരാവസ്ഥ തീർച്ചയായും ഭീതി നിറഞ്ഞ കാലമായിരുന്നു.ഏകാധിപത്യത്തിന്റെ വൃത്തികെട്ടതും ഭീകരവുമായ മുഖം ഇന്ത്യൻ ജനത കാണുകയും ചെയ്തു. പക്ഷേ, ഇതുപോലെ വ്യാജ വാർത്തകളുടെയും അസത്യങ്ങളുടെയും നിർമ്മിതി അന്നുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളിൽ പോലും മതേതരത്വവും ബഹുസ്വരതയും ഇന്ദിര ഗാന്ധി നിരാകരിച്ചിരുന്നില്ല. അടിയന്തരാവസ്ഥയിൽ രാഷ്ട്രീയ പകപ്പോക്കലുകളാണ് ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ വർഗ്ഗീയതയുടെ പേരിലുള്ള കൊലകളുണ്ടായിരുന്നില്ല. മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു സക്കറിയ. ജനാധിപത്യ സംവിധാനങ്ങളെല്ലാം തന്നെ വെല്ലുവിളിക്കപ്പെടുകയാണ്. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തന്നെ വർഗ്ഗീയ വിഷം പ്രസരിക്കപ്പെടുന്നു. ഇതൊരിക്കലുമില്ലാതിരുന്ന കേരളത്തിലേക്ക് പോലും ഈ വിഷം കടത്തിവിടുന്നുവെന്നത് അമ്പരപ്പിക്കുന്ന സംഗതിയാണ്. എന്റെ മതത്തിലും ജാതിയിലുമില്ലാത്തവരെ ഇല്ലാതാക്കണമെന്ന നിലപാട് അതിഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പക്ഷേ, ലക്ഷക്കണക്കിന് വരുന്ന വലിയൊരു വിഭാഗം പൗരസമൂഹം ഇക്കാര്യങ്ങളൊന്നുമറിയുന്നില്ല. അതാണ് ഇതൊരു കെണിയാണെന്നും അതിനെ തുറന്നുകാണിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും ഞാൻ പറഞ്ഞത്. ഒരു തവണ കൂടി ഇവർ അധികാരത്തിലെത്തിയാൽ ഈ രാഷ്ട്രം തന്നെ ഇല്ലാതായെന്നു വരും. നിതിൻ ഗഡ്കരി നരേന്ദ്ര മോദിക്കും ബി.ജെ.പി. നേതൃത്വത്തിനുമെതിരെ പരോക്ഷമായി ഉയർത്തുന്ന കലാപം പോലും തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനായി സംഘപരിവാർ നടത്തുന്ന തന്ത്രപരമായ നീക്കമാണെന്ന് സംശയിക്കേണ്ടതുണ്ടെന്ന് സക്കറിയ പറഞ്ഞു. ആർ.എസ്.എസിന്റെ പ്രവർത്തനം നിഗൂഢവും രഹസ്യമാർന്നതുമാണ്. എല്ലാവരുടേയും കണ്ണിൽ മണ്ണിടാൻ വല്ലാത്തൊരു പ്രാവീണ്യമുള്ള സംഘടനയാണത്. ജനാധിപത്യ സംവിധാനങ്ങൾക്കു മേൽ നടക്കുന്ന അതിക്രമങ്ങളോട് ഇന്ത്യയിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ സ്വീകരിക്കുന്ന മൃദുസമീപനം അപകടകരമാണെന്ന് സക്കറിയ ചൂണ്ടിക്കാട്ടി. നമ്മൾ എത്തിനിൽക്കുന്ന വിഷമസന്ധിയുടെ ആഴവും പരപ്പും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ മാദ്ധ്യമങ്ങൾ പരാജയപ്പെട്ടുപോയിരിക്കുന്നു. പക്ഷേ, ജനങ്ങളുടെ പ്രതികരണശേഷി നമുക്ക് നിസ്സാരവത്കരിക്കാനാവില്ല. 1977-ൽ ഇന്ദിരയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജയപ്രകാശ്നാരായൺന്റെ നേതൃത്വത്തിൽ നടന്ന ജനകീയമുന്നേറ്റങ്ങൾ ഇപ്പോഴില്ലെങ്കിലും ആത്യന്തികമായി ജനങ്ങൾ കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്ന് സക്കറിയ പറഞ്ഞു. സാമ്പത്തികമേഖലയിലുണ്ടായ തിരിച്ചടികളും കാർഷിക പ്രതിസന്ധികളും അതിജീവിക്കാൻ ഈ ഭരണകൂടത്തിനാവുമെന്ന് ഞാൻ കരുതുന്നില്ല. രാഹുലിന്റെ കൈലാസയാത്രയും ക്ഷേത്ര സന്ദർശനങ്ങളും ഹിന്ദുവോട്ടുകൾ കൈവിട്ടുപോവാതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന വ്യാഖ്യാനം അംഗികരിക്കാനാവില്ലെന്ന് സക്കറിയ പറഞ്ഞു. കോൺഗ്രസ്സിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുള്ള ചരിത്രമാണ് ഇന്ത്യയുടേതെന്ന് സക്കറിയ ഓർമ്മിപ്പിച്ചു. ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാട് അത്യധികം അപലപനീയമാണ്. ശബരിമല പ്രശ്നം ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാവുമെന്ന് കരുതുന്നില്ല. ഈ വിഷയത്തിൽ പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ താൻ ശക്തിയുക്തം പിന്തുണയ്ക്കുകയാണ്. ഇടതുപക്ഷത്തിന്റെ ശക്തനായ നേതാവായി ഇതിലൂടെ പിണറായി വിജയൻ ഉയർന്നു വന്നിട്ടുണ്ടെന്നും കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും നേട്ടമുണ്ടാക്കിയാൽ അത്ഭുതപ്പെടില്ലെന്നും സക്കറിയ പറഞ്ഞു. ഒരു നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ വളർച്ചയും പരിണാമവും ശ്രദ്ധേയമാണെന്ന് സക്കറിയ പറഞ്ഞു. ഭരിക്കാൻ ആർക്കുമാവും. പക്ഷേ, കാരുണ്യത്തോടെയും സമഭാവനയോടെയും പെരുമാറാൻ കഴിവുള്ള നേതാക്കളെയാണ് ഇന്ത്യയ്ക്കാവശ്യം. പശുവുമായി പോവുന്ന മുസലിങ്ങളെ നിഷ്കരുണം വധിക്കുന്നവർക്കെതിരെ ഒരക്ഷരം പോലും ശബ്ദിക്കാത്തവരെ നമുക്ക് ആവശ്യമില്ല. അടുത്ത അഞ്ചുവർഷം കൊണ്ട് ഇന്ത്യയെ സൂപ്പർ പവറാക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോയെന്നു ചോദിച്ചാൽ കഴിയില്ല എന്നു തന്നെ പറയേണ്ടി വരും. ഇന്ത്യൻ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ സൂപ്പർ പവറാവണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റം വേണ്ടിവരും. മോദിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനം മാറുകയെന്നതാണ് പ്രധാനം. അതിന് പകരം ആരു വന്നാലും അതിനെ പോസിറ്റീവായി കാണേണ്ട അവസ്ഥയാണുള്ളത്. സക്കറിയ പറഞ്ഞു. the great indian war, election 2019, loksabha election 2019, paul zacharia, narendra modi, sangh parivar agenda, rahul gandhi


from mathrubhumi.latestnews.rssfeed http://bit.ly/2N8eGLT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages