രേണുരാജിനെതിരെ ധനമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

രേണുരാജിനെതിരെ ധനമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി

തൊടുപുഴ: ദേവികുളം സബ്കളക്ടർ രേണു രാജിനെതിരെ ധനമന്ത്രി തോമസ് ഐസകിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാർ. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇദ്ദേഹം സബ് കളക്ടർക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കാർക്കശ്യമായി നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ സാധാരണ ജനങ്ങളെ പരിസ്ഥിതി സംരക്ഷണത്തിൽ നിന്ന് അകറ്റി നിർത്തുന്നതെന്ന് ഗോപകുമാർ പറയുന്നു. കസ്തൂരി, ഗാഡ്ഗിൽ റിപ്പോർട്ടുകൾക്കെതിരായ സമരങ്ങൾ കൂടി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആരോടും അക്കൗണ്ടബിളിറ്റി ഇല്ലാത്ത ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് അഖിലേന്ത്യ സർവീസിലുള്ളത്. ഇവരുടെ കൊച്ചുമകളാണ് രേണുരാജ് എന്നാണ് ഇദ്ദേഹത്തിന്റെ പ്രധാനവിമർശനം. യാന്ത്രികമായി, മനുഷ്യവിരുദ്ധമായ വ്യാഖ്യാനത്തോടെ കർക്കശമായി നിയമം നടപ്പിലാക്കലാണ് ഇവരുടെ മേന്മയെന്ന് ഗോപകുമാർ പരിഹാസരൂപേണ വിമർശിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം Content Highlights: M.Gopakumar Against Renu Raj IAS, Facebook Post


from mathrubhumi.latestnews.rssfeed http://bit.ly/2RZYCg0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages