കണ്ണൂർ: മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറമാൻ പ്രതീഷ് എം വെള്ളിക്കീൽ (35) ബൈക്ക് അപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് പ്രതീഷ് സഞ്ചരിച്ചിരുന്നബൈക്ക് കണ്ണൂർ വളപട്ടണത്തിന് സമീപമുള്ളഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. സംസ്കാരം വൈകിട്ട് വെള്ളിക്കീലെ വായനശാലയ്ക്ക് സമിപം. പരേതനായ നാരായണന്റേയും നാരായണി മണിയമ്പാറയുടേയും മകനാണ്. ഭാര്യ ഹേഷ്മ (പി.സി.ആർ ബാങ്ക് കണ്ണപുരം ശാഖ). സഹോദരങ്ങൾ അഭിലാഷ്, നിധീഷ് ഒന്നരപ്പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ ദൈനംദിന സംഭവങ്ങളെ അടുത്തറിഞ്ഞ മാധ്യമപ്രവർത്തകനാണ് പ്രതീഷ്. പ്രാദേശിക ചാനലിലൂടെ മാധ്യമ രംഗത്തെത്തിയ പ്രതീഷ് 2007ൽ ഇന്ത്യാവിഷനിൽ ജോലിയിൽ പ്രവേശിച്ചു. കുറച്ചു കാലം റിപ്പോർട്ടർ ടി.വി യിൽ. 2012 മുതൽ മാതൃഭൂമി ന്യൂസിന്റെ ഭാഗം. തൊഴിൽ ജീവിതത്തിന്റെ ഏറിയ കാലവും കണ്ണൂരായിരുന്നു പ്രതീഷിന്റെ കർമ്മഭൂമി. രാഷ്ട്രീയ സംഘർഷങ്ങളാൽ കണ്ണൂർ കലുഷിതമായ കാലത്തും നിശബ്ദനായി, നിർഭയനായി പ്രതീഷ് അവ പകർത്തി. സൗഹൃദത്തിന്റെ നേർത്ത തണലായിരുന്നു എന്തും സംഭവിക്കാവുന്ന സംഘർഷ സ്ഥലത്തേക്ക് പോകുമ്പോൾ പ്രതീഷിന്റെ കൈമുതൽ. പല നിർണായക സന്ദർഭങ്ങളിലും ആ സ്നേഹ സൗഹൃദങ്ങൾ പ്രതീഷിന് സംരക്ഷണ വലയമൊരുക്കി. ഏറ്റവും ഒടുവിൽ തലശേരിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോഴും ആക്രമിക്കപ്പെട്ട വീടുകളിലേക്കും ആശുപത്രികളിലാക്കപ്പെട്ട ജീവിതങ്ങളിലേക്കും ഒരു നിമിഷം പോലും വൈകാതെ പ്രതീഷിന്റെ ക്യാമറ കണ്ണു തുറന്നു. ആ യാത്രകൾക്ക് രാവെന്നോ പകലെന്നോ ഉണ്ടായിരുന്നില്ല. content highlights:pratheesh m, mathrubhumi news,bike accident,kannur
from mathrubhumi.latestnews.rssfeed http://bit.ly/2SKsAZJ
via
IFTTT
No comments:
Post a Comment