വിവാഹത്തിന് മൂന്നാഴ്ച മുമ്പ് സുഹൃത്തും കൂട്ടരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; പ്രതികളെ തൂക്കിക്കൊല്ലണമെന്ന് കുറിപ്പെഴുതിവെച്ച് യുവതി ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

വിവാഹത്തിന് മൂന്നാഴ്ച മുമ്പ് സുഹൃത്തും കൂട്ടരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; പ്രതികളെ തൂക്കിക്കൊല്ലണമെന്ന് കുറിപ്പെഴുതിവെച്ച് യുവതി ആത്മഹത്യ ചെയ്തു

വിവാഹത്തിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് സുഹൃത്തും കൂട്ടകരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത 22കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മൊറാദി സ്വദേശിയായ യുവതിയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്നും വധശിക്ഷ തന്നെ നല്‍കണമെന്നും കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.

ഫെബ്രുവരി 15നാണ് യുവതിയെ സുഹൃത്ത് ബലാത്സംഗം ചെയ്തത്. സംസാരിക്കണമെന്ന് പറഞ്ഞ് മൊറാദിലുള്ള ബസ് സ്റ്റാന്‍ഡിലേക്ക് യുവതിയെ സുഹൃത്ത് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ സുഹൃത്തും കൂട്ടരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയെ വഴിയരികില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു.

സുഹൃത്തിനും കൂട്ടാളികള്‍ക്കുമെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിനിരയായതിന്റെ ആഘോതത്തില്‍ നിന്നും കരകയറാനാകതെയാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. മാര്‍ച്ച് പത്തിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.



from mangalam.com https://ift.tt/2Irvped
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages