എന്റെ പൊന്നേ....!! കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് 25,160 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

എന്റെ പൊന്നേ....!! കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് 25,160

കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് പവന് കാല്‍ലക്ഷം കടന്നു. പവന് ഇന്ന് 25,160 രൂപയാണ് വില. ഗ്രാമിന് 3,145 രൂപ.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് 24,920 രൂപ എന്ന നിരക്കില്‍ ആയിരുന്നു. ഈ മാസം 13ന് 24,400 രൂപയിലേക്ക് താഴ്ന്നിരുന്നു. വിവാഹ സീസണ്‍ കൂടി ആയതോടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയ സമയത്ത് സ്വര്‍ണവില ഉയര്‍ന്നത് ഒരുപരിധി വരെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ആഗോളവിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. യു.എസ്, ചൈന വ്യാപാര തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ വിജയം കാണാത്തതും ഡോളറിനുണ്ടായ മാന്ദ്യവുമാണ് സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.



from mangalam.com https://ift.tt/2T2gprk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages