ലണ്ടന്‍: ഐഎസില്‍ ചേര്‍ന്നശേഷം കുട്ടിയെ വളര്‍ത്തുന്നതിന് തിരികെ വരാന്‍ അനുമതി ചോദിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം എടുത്തുകളഞ്ഞ് ബ്രിട്ടന്‍.
പൗരത്വം എടുത്തുകളഞ്ഞ ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ കുടുംബം ദുഖത്തിലാണെന്ന് ഷമീമ ബീഗത്തിന്റെ അഭിഭാഷകന്‍ തസനീം അകുന്‍ജി ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനെതിരെ നിയമ പരമായ മറ്റു നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കുറിച്ചു.
ഐടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അയച്ച് കത്ത് ഷമീമയുടെ അമ്മയ്ക്ക് ലഭിച്ചിരുന്നു. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നും കത്തില്‍ വിവരിക്കുന്നു. സര്‍ക്കാരിന്റെ തീരുമാനം മകളെ അറിയിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കിഴക്കന്‍ ലണ്ടന്‍ സ്വദേശിയായ 19കാരിയായിരിക്കെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം 2015ല്‍ സിറിയയില്‍ ചെന്നാണ് ഐഎസില്‍ ചേര്‍ന്നത്. വടക്കുകിഴക്കന്‍ സിറിയയില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്.
ഗര്‍ഭിണിയായിരുന്ന ഷെമീമ ബീഗം പ്രസവത്തിനായി ബ്രിട്ടനിലേക്ക് മടങ്ങിയെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ഹോം സെക്രട്ടറി അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ക്യാമ്പില്‍ വച്ചുതന്നെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. താന്‍ കുഞ്ഞിനെ ഇസ്ലാമായി തന്നെ വളര്‍ത്തുമെന്നും ഐഎസിനെ തള്ളിപ്പറയില്ലെന്നും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2Io5tAf
via IFTTT
No comments:
Post a Comment