യാഗശാലയായി അനന്തപുരി; ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

യാഗശാലയായി അനന്തപുരി; ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. പൊങ്കാല അടുപ്പിലേക്ക് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് മേല്‍ശാന്തിയുടെ കൈയ്യിലേക്ക് അഗ്നിപകര്‍ന്നു. രാവിലെ 10.15ഓടെയാണ് ക്ഷേത്രം മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് തീപകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

ആറ്റുകാല്‍ ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് 2.15ഓടെ നൈവേദ്യം നടക്കും. തുടര്‍ന്ന് 250ഓളം ശാന്തിക്കാര്‍ വിവിധ മേഖലകളില്‍ ആയി ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല ദേവിക്ക് അര്‍പ്പിക്കും.

രാത്രി ഏഴുമണിയോടെ കുത്തിയോട്ടം നടക്കും 815 ബാലന്മാരാണ് കുത്തിയോട്ടത്തിന് വ്രതം നോറ്റിരിക്കുന്നത്. രാത്രി 11.15ഓടെ ദേവിയെ ഇറക്കിയെഴുന്നള്ളിപ്പും നടക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും കുത്തിയൊട്ടത്തിന്റെയും അകമ്പടിയോടും മണക്കാട് ശാസ്ത ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും.

നാല് എസ്പിമാരുടെ കീഴില്‍ കനത്ത സുരക്ഷയില്‍ ആണ് തലസ്ഥാന നഗരിയുള്ളത്. ക്ഷേത്രവും പരിസരവും ട്രാഫിക്കും ഉള്‍പ്പടെ നാല് സോണുകളാക്കി തിരിച്ച് നാല് എസ്പിമാര്‍ക്ക് സുരക്ഷാ ചുമതല നല്‍കി. 100 വനിതാ കമാന്‍ഡോ സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2TaHGYQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages