റാക്കറ്റേന്തിയ കയ്യില്‍ ഇനി പോര്‍ വിമാനത്തിന്റെ നിയന്ത്രണം; ചരിത്രമെഴുതാന്‍ സിന്ധു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

റാക്കറ്റേന്തിയ കയ്യില്‍ ഇനി പോര്‍ വിമാനത്തിന്റെ നിയന്ത്രണം; ചരിത്രമെഴുതാന്‍ സിന്ധു

ബെംഗളൂരു: റാക്കറ്റേന്തി ഇന്ത്യയ്ക്കായി വിജയങ്ങൾ കൊയ്ത ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് ഇനി പുതിയ റോൾ. ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയറൊനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റായ തേജസിന്റെ സഹപൈലറ്റായി പറക്കാനൊരുങ്ങുകയാണ് സിന്ധു. 23-കാരിയായ സിന്ധു പോർവിമാനം പറപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും സ്വന്തമാക്കാനൊരുങ്ങുകയാണ്. രണ്ടു സീറ്റുകളുള്ളതാണ് ഈ പോർവിമാനം. ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമപ്രദർശനത്തിലാണ് സിന്ധു പോർവിമാനം പറപ്പിക്കുക. വ്യോമപ്രദർശനത്തിന്റെ ഭാഗമായി വനിതകൾക്ക് ആദരമർപ്പിച്ച് ശനിയാഴ്ച വനിതദിനമായി ആചരിക്കുകയാണ്. ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിലാണ് പ്രദർശനം. ഈ ആഴ്ചയാണ് അന്തിമ പരിശോധനകൾക്കു ശേഷം ക്ലിയറൻസ് ലഭിച്ച് വിമാനങ്ങൾ പ്രദർശനത്തിനെത്തിയത്. ക്ലിയറൻസ് ലഭിച്ച് വ്യോമ സേനയുടെ ഭാഗമായതിന് പിന്നാലെ തേജസ് പറപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടവും ഇതോടെ സിന്ധുവിന് സ്വന്തമാകും. തേജസിന്റെ ട്രെയിനർ വിമാനങ്ങളായ പ്രോട്ടോടൈപ്പ് വെഹിക്കിൾസ് (പിവി) 5, പിവി 6 എന്നിവയിലൊന്നിലാകും സിന്ധു സഹപൈലറ്റിന്റെ വേഷമണിയുക. കഴിഞ്ഞ ദിവസം കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് തേജസിൽ പറന്നിരുന്നു. Content Highlights:aero india 2019 badminton star pv sindhu to fly in tejas bengaluru air show


from mathrubhumi.latestnews.rssfeed https://ift.tt/2GYTTsM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages